പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. മികച്ചൊരു ഹൈപ്പ് ഉണ്ടാക്കിയെടുക്കുവാൻ മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ഈ ചിത്രത്തിനായിട്ടുണ്ട്. എന്നാൽ അവകാശവാദങ്ങൾ ഒന്നും തന്നെ ഇല്ലായെന്നാണ് സംവിധായകൻ പറയുന്നത്. അരുൺ ഗോപിയുടെ വാക്കുകളിലൂടെ…
“പ്രിയപെട്ടവരെ…നാളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു റിലീസാകുകയാണ് അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല.. എന്റെ പരിമിതികളിൽ നിന്നും ഒരുപാട് സ്നേഹത്തോടെ സൃഷ്ട്ടിക്കാൻ ശ്രെമിച്ച ഒരു സിനിമയാണ് ഇത് !! ആരെയും നിരശാരാക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു!! ഇനി എല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടെയും കൈയിലാണ്..! ഒരുപാടുപേരോടു നന്ദി ഉണ്ട് വാക്കുകളിൽ ഒതുക്കാൻ കഴിയാത്ത നന്ദി.. ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിലാക്കി ട്രോള് ചെയ്തു എന്നെ പോപ്പുലർ ആക്കുന്ന എൻ നെഞ്ചിൽ കുടിയിരിക്കും എന്റെ ട്രോളന്മാർക്കും നന്ദി..!! 🙏🏻 എല്ലാരും തുറന്ന മനസ്സുമായി നാളെ ഈ ചിത്രം കാണണം..!! കൂടെ ഉണ്ടാകണം..!! പ്രാർത്ഥനയോടെ സ്നേഹത്തോടെ… അരുൺ ഗോപി”
കിടിലൻ ഫൈറ്റും പ്രണയവും സൗഹൃദവുമെല്ലാമായി ഒരു പക്കാ എന്റർടൈനറിന് ഉറപ്പ് നൽകുന്നുണ്ട് ട്രെയ്‌ലർ. മാസ്സ് പോസ്റ്ററും ടീസറും ട്രെയ്‌ലറും ഗാനവുമെല്ലാമായി ഇതിനകം പ്രേക്ഷകരുടെ ആകാംക്ഷ വർദ്ധിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും തകർപ്പൻ ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌നുമാണ് ഒരുക്കുന്നത് എന്നത് കൂടുതൽ ആവേശം നിറക്കുന്നു. സയ ഡേവിഡാണ് നായിക. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ഷാജു ശ്രീധർ എന്നിങ്ങനെ മികച്ചൊരു താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…