സുഹൃത്ത് ബന്ധങ്ങൾ പോലും ദുർവ്യാഖാനിക്കപ്പെടുന്ന ഇക്കാലത്ത് മഞ്ഞ പത്രങ്ങൾ അവ ആഘോഷമാക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. സെലിബ്രിറ്റികൾക്കാണ് ഇതിൽ ഏറ്റവും കൂടുതൽ ഗോസിപ്പുകൾക്ക് ഇരയാകേണ്ടി വരുന്നത്. സംവിധായകൻ അരുൺ ഗോപിയാണ് ഇതിലെ ഏറ്റവും പുതിയ ഇര. നടി മീര ജാസ്‌മിന് ഒപ്പമുള്ള ഒരു ചിത്രം അദ്ദേഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. ആ ഫോട്ടോ വെച്ച് മീര ജാസ്‌മിൻ വിവാഹ മോചിതയായെന്നും ഇനി അരുൺ ഗോപിക്കൊപ്പം എന്നുമെല്ലാം വാർത്തകൾ ഉണ്ടാക്കി പുറത്തു വിട്ടിരിക്കുകയാണ് ചില ഓൺലൈൻ സൈറ്റുകൾ. അതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
നമസ്കാരം
എന്തൊരു കഷ്ടമാണ് ഒരു സുഹൃത്തിനൊപ്പമുള്ള ചിത്രം പോലും പങ്കുവയ്ക്കാൻ പറ്റാത്ത ലോകം ആകുകയാണോ ഇത് ?? എല്ലാര്ക്കും ജീവിക്കണം ഇല്ലാകഥകളിൽ ഇക്കിളി ചേർത്ത് ഉണ്ടാക്കിയല്ലാ ജീവിത മാർഗ്ഗം കണ്ടെത്തേണ്ടത്!! ഇത്തരം ഓൺലൈൻ സൈറ്റുകളിൽ ജീവിക്കുന്നത് കൊണ്ട് സൗഹൃദം എന്ന വാക്കിന്റെ അർത്ഥം അറിയാൻ പാടില്ല എന്നൊരു നിർബന്ധം കൊണ്ടുനടക്കരുത്..!! ജീവിതത്തിലെ നല്ല സുഹൃത്തുക്കളെ ചേർത്ത് പിടിക്കുകതന്നെ ചെയ്യും അത് ആണായാലും പെണ്ണ് ആയാലും!! കടലാസ്സു വിമാനങ്ങളുടെ ആകാശയുദ്ധത്തിനു താല്പര്യമില്ല!! സൗഹൃദങ്ങൾ പറന്നുയരട്ടെ!! പെൺകുട്ടികൾ പറന്നു ഉയരുന്ന നാടാണിത്!! “ഉയരെ” അങ്ങനെ ഉയരട്ടെ!! 🙏🏻
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…