ബിഗ് ബോസ് മത്സരാർത്ഥിയായി എത്തും മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. അഭിനയത്തെക്കാളും മികച്ച അവതാരക കൂടിയായ ആര്യ ബിഗ് ബോസിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ആര്യ മിക്ക വിശേഷങ്ങളും ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. മകൾ റോയയെക്കുറിച്ച് ആര്യ മിക്കപ്പോഴും വാചാലയാവാറുണ്ട്. ഇടയ്ക്കിടയ്ക്ക് മകളെയും പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ ലൈവിൽ താരം എത്താറും ഉണ്ട്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം ശ്രദ്ധ നേടാറുണ്ട്.
മകൾക്കും സുഹൃത്തുക്കൾക്കുമൊപ്പം നടത്തിയ തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് കഴിഞ്ഞ പിറന്നാൾ ദിനത്തിൽ നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചും ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ജീവിതത്തിലെ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് കഴിഞ്ഞവർഷം ഇതേസമയം താൻ കടന്നു പോയതെന്ന് അന്ന് താരം കുറിച്ചു.
യു എ ഇയിലെ അപ്പാർട്ട്മെന്റിൽ അന്ന് തനിച്ചായി – ആര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിന്റെ ചുരുക്കരൂപം ഇങ്ങനെ, ‘കഴിഞ്ഞ വർഷം ഇതേദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ ഒരു ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. വിഷാദം എന്നെ ഇത്രയധികം മോശമായി ബാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ ഏതൊക്കെ വികാരങ്ങളിൽ കൂടിയാണ് കടന്നുപോയതെന്ന് വിശദീകരിക്കാൻ കഴിയുന്നില്ല.’ ‘യു എ ഇയിലെ ഒരു അപ്പാർട്ട്മെന്റിൽ തനിച്ചായി. വേറെ വഴിയില്ലാത്തതിനാൽ ഒരു കുപ്പി വൈനിനെയും ബാക്കി വന്ന ഭക്ഷണത്തെയും ആശ്രയിക്കേണ്ടി വന്നു. പക്ഷേ, എന്റെ അവസ്ഥ അത് മോശമാക്കി. ഞാൻ മോശമായി എന്തെങ്കിലും ചെയ്തിരിക്കാം. പക്ഷേ, എങ്ങനയോ ഞാൻ രക്ഷപ്പെട്ടു.’
ഇപ്പോഴിതാ സുഹൃത്തുക്കൾ ഒരുക്കിയ പിറന്നാൾ ആഘോഷത്തിൽ എത്തിയ ആര്യയുടെ ഫോട്ടോസ് ശ്രദ്ധേയമാവുകയാണ്. കറുത്ത ഗൗണിൽ ഏറെ ആകർഷണീയതയുമായി എത്തിയ നടിയുടെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. തന്നെ സ്നേഹിക്കുന്നവരുടെ ഇടയിൽ ആയിരിക്കുമ്പോൾ താനാണ് ഏറ്റവും സന്തോഷവതി എന്നാണ് ഫോട്ടോ പങ്ക് വെച്ച് താരം കുറിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…