Categories: MalayalamNews

“ദിനവും ഞാൻ സൈബർ ബുള്ളിയിങ് നേരിടുന്നു; എന്റെ മോർഫ് ചെയ്‌ത ചിത്രങ്ങളുള്ള പേജുകൾ വരെയുണ്ട്” തുറന്ന് പറഞ്ഞ് ആര്യ

സെലിബ്രിറ്റീസും സാധാരണക്കാരും ഏറെ ഭയപ്പെടുന്ന ഒന്നാണ് സൈബർ ആക്രമണങ്ങൾ. ഇത്തരം കാര്യങ്ങൾ തുറന്ന് പറഞ്ഞ് പലരും മുന്നോട്ട് വന്നിട്ടുണ്ട്. സൈബർ ബുള്ളിയിങ്ങിനെതിരെ കഴിഞ്ഞ ദിവസം നടി അഹാന കൃഷ്‌ണ പുറത്തിറക്കിയ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ സൈബർ ബുള്ളിയിങ്ങിനെതിരെ അവതാരികയും നടിയുമായ ആര്യ ശബ്ദമുയർത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

എന്റെ ഒരു പഴയ ഫോട്ടോഷൂട്ടിന്റെ പേരിലാണ് ഞാൻ ആദ്യമായി സൈബർ ബുള്ളിയിങ്ങിന് ഇരയാകേണ്ടി വന്നത്. ഒരു തമിഴ് ചിത്രത്തിന് വേണ്ടി നടത്തിയ പ്രൈവറ്റ് ഫോട്ടോഷൂട്ടായിരുന്നു അത്. ആ ഫോട്ടോഷൂട്ട് പബ്ലിഷ് ചെയ്യണമെന്ന ഒരു ഉദ്ദേശ്യവും എനിക്കില്ലായിരുന്നു. എന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആ വീഡിയോ പുറത്തിറക്കിയത്. ബഡായി ബംഗ്ലാവിൽ ഞാൻ തിളങ്ങി നിന്ന സമയമായിരുന്നു അത്. പിഷാരടിയുടെ മണ്ടിയായ ഭാര്യ എന്ന ഒരു ഇമേജിൽ എന്നെ കണ്ടിരുന്ന ടിപ്പിക്കൽ മലയാളികൾക്ക് അത് ഇഷ്ടപ്പെട്ടില്ല. അവരുടെ കാഴ്ചപ്പാടിന് വിരുദ്ധമായി വന്നാൽ ഇത്ര മോശമായി ആക്രമിക്കുന്നതിന്റെ പിന്നിലെ ചേതോവികാരം എനിക്ക് മനസ്സിലാകുന്നില്ല.

എല്ലാ ദിവസവും ഞാൻ സൈബർ ബുള്ളിയിങ്ങിന് ഇരയാകുന്നുണ്ട്. ലൈംഗിക ചുവയുള്ള കമന്റുകൾ, എന്റെ കുടുംബത്തെ പോലും വെറുതെ വിടാത്ത തരത്തിലുള്ള മെസ്സേജുകൾ, മോർഫ് ചെയ്‌ത എന്റെ ചിത്രമുള്ള പേജുകൾ അങ്ങനെ പലതും സോഷ്യൽ മീഡിയയിലുണ്ട്. പക്ഷേ ഇതിനെതിരെ നമുക്ക് ഒന്നും ചെയ്യുവാൻ സാധിക്കുന്നില്ല. ഇതെല്ലാം തുറന്ന് തന്നെ പറയണം. നിശബ്ദമായിരുന്നാൽ അത് അവർക്ക് ഈ തെറ്റ് ആവർത്തിക്കുവാനുള്ള പ്രചോദനം ഉണ്ടാവുകയാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago