മോഹൻലാൽ അവതാരകനായ മലയാളം ബിഗ് ബോസ്സിന്റെ രണ്ടാം സീസൺ രണ്ടാം വാരത്തിലേക്ക് കടന്നതോടെ പ്രോഗ്രാം കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എലിമിനേഷൻ നോമിനേഷൻ വന്നതോട് കൂടി ഓരോരുത്തരെ കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും ചർച്ച ചെയ്‌ത് തുടങ്ങി. പരസ്യമായും രഹസ്യമായുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്. കാര്യങ്ങളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെക്കുറിച്ചും അനാവശ്യ വഴക്കുകളുണ്ടാവുന്നവരെക്കുറിച്ചും ചിലരുടെ പെരുമാറ്റം ശരിയല്ലെന്നുമൊക്കെയുള്ള കാരണങ്ങളാണ് നോമിനേഷനില്‍ മത്സരാര്‍ത്ഥികള്‍ ബിഗ് ബോസിന് മുന്നില്‍ നിരത്തിയത്. അവതാരകയായി പ്രേക്ഷകർക്ക് പരിചിതയായ അലീനയെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
അവതാരകയായ എലീന പടിക്കലിനെക്കുറിച്ച് പലരും രഹസ്യമായി കുറ്റം പറയുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്യയും സംഘവും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഗെയിമിന് ശേഷമായിരുന്നു വീണയും രേഷ്മ രാജനും സുജോ മാത്യുവും പരീക്കുട്ടിയും ആര്യയും എലീനയെക്കുറിച്ച് സംസാരിച്ചത്. എലീനയെ തനിക്ക് പണ്ടേ അറിയാമെന്നും അവളുടെ ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞായിരുന്നു ആര്യ തുടങ്ങിയത്. ഓവര്‍ സ്മാര്‍ട്ടും ഹൈപ്പര്‍ ആക്റ്റീവുമാണ്. ബുദ്ധിപരമായാണ് സംസാരിക്കുന്നതെന്നാണ് എലീനയുടെ ധാരണ. എന്നാല്‍ പുറത്തുവരുന്നതെല്ലാം ബ്ലണ്ടറാണ്.
എലീനയെക്കുറിച്ച് ആര്യ പറയുമ്പോള്‍ മറ്റുള്ളവരും ഇത് ശരിവെക്കുകയായിരുന്നു. നേരത്തെ ഫുക്രുവും എലീനയെക്കുറിച്ച് സംസാരിച്ചിരുന്നു. പറയുന്നതെല്ലാം മണ്ടത്തരമായതിനാൽ അവൾക്ക് നിരന്തരം ട്രോളുകൾ വരികയും അതാണ് അവളെ ബിഗ് ബോസിലേക്ക് എടുത്തതെന്നായിരുന്നു ആര്യ പറഞ്ഞത്. ട്രോളര്‍മാരുടെ പ്രിയതാരങ്ങളിലൊരാളാണ് എലീന. എലീനയുടെ അഭിമുഖം വന്നതിന് പിന്നാലെയായി തന്നെ ട്രോളുകളും പ്രചരിക്കാറുണ്ട്. ബിഗ് ബോസിലേക്ക് എലീനയെത്തിയതിന് പിന്നിലെ കാരണം ട്രോളുകളെന്നാണ് ആര്യയുടെ കണ്ടെത്തല്‍.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…