സീരിയൽപ്രേക്ഷകരുടെ ഇഷ്ടതാരമാണ് നടി ആര്യ പാർവതി. തന്റെ ഇരുപത്തിമൂന്നാമത്തെ വയസിൽ താൻ ഒരു ചേച്ചിയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് താരം. തന്റെ അമ്മ ഗർഭിണിയാണെന്നും താൻ ഇരുപത്തിമൂന്നാം വയസിൽ ഒരു ചേച്ചിയാകാൻ പോകുകയാണ് എന്നുമാണ് ആര്യ പാർവതി കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ ആര്യയ്ക്കും അമ്മയ്ക്കും അഭിനന്ദനവുമായി എത്തിയത്.
നിറവയറിലുള്ള അമ്മയെ കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 23 വർഷത്തിന് ശേഷം തനിക്കൊരു കുഞ്ഞനുജത്തിയെയോ അനുജനെയോ ലഭിക്കാൻ പോകുന്നു. സന്തോഷത്തിൽ താൻ മതിമറന്നിരിക്കുകയാണെന്നും വല്യേച്ചിയുടെയും അമ്മയുടെയും സ്ഥാനം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും വേഗം വരൂ, എന്റെ കുഞ്ഞാവേ എന്നുമാണ് താരം പോസ്റ്റിന് കാപ്ഷനായി നൽകിയിരിക്കുന്നത്.
നിറവയറിൽ സന്തോഷവതിയായി നിൽക്കുന്ന അമ്മയുടെ നിറവയറിൽ തലോടി കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വൈറലായി മാറി. നിരവധി ആരാധകരാണ് അമ്മയ്ക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. വരദ, അനുശ്രീ, കല്യാണി, സൗപർണിക അടക്കം നിരവധി താരങ്ങളും ചിത്രത്തിന് താഴെ കമന്റ് കളുമായി രംഗത്ത് എത്തിയിട്ടുണ്ട്. ചെമ്പട്ട്, ഇളയവൾ, ഗായത്രി തുടങ്ങിയ സീരിയലുകളിലൂടെ ആണ് പ്രേക്ഷകരുടെ ഇഷ്ടതാരമായി ആര്യ മാറിയത്. അഭിനയം മാത്രമല്ല നൃത്തവും വഴങ്ങുന്ന ഈ യുവ അഭിനേത്രി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…