IPL താരലേലത്തിൽ ഇനി മക്കൾയുഗം; ഷാരുഖും ജൂഹിയും ഇരുന്നിടത്ത് ആര്യനും ജാൻവിയും

ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിറഞ്ഞുനിന്നത് മക്കളായിരുന്നു. ഷാരുഖ് ഖാന്റെയും ജൂഹി ചൗളയുടെയും മക്കളാണ് ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ നിറഞ്ഞുനിന്ന മക്കൾ. സിനിമ പോലെ തന്നെ ഷാരുഖ് ഖാന് ഇഷ്ടമുള്ള മേഖലയാണ് ക്രിക്കറ്റും. അതുതന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഷാരുഖ് ഖാൻ സ്വന്തമാക്കിയതിനുള്ള കാരണവും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമസ്ഥരിൽ ഒരാളാണ് ജൂഹി ചൗള. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ഐപിഎൽ മത്സരങ്ങൾ നടക്കുമ്പോൾ ഷാരുഖ് ഖാനും ജൂഹി ചൗളയും ഗാലറിയിൽ സന്നിഹിതരാകാറുമുണ്ട്.

എന്നാൽ ഇത്തവണ ഐപിഎൽ താരലേലം നടക്കുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓക്ഷൻ ടേബിളിൽ ഷാരുഖ് ഖാനിനും ജൂഹി ചൗളയ്ക്കും പകരം അവരുടെ മക്കളായിരുന്നു ഉണ്ടായിരുന്നത്. ഷാരുഖിന്റെ മക്കളായ ആര്യനും സുഹാനയും ജൂഹി ചൗളയുടെ മകളായ ജാൻവിയും ആയിരുന്നു ഉണ്ടായിരുന്നത്. താരലേല ചർച്ചകൾക്കിടെ ഇവരുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെയ്ക്കപ്പെട്ടിരുന്നു. അപ്പോൾ തന്നെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. ‘ഐപിഎൽ താരലേലത്തിലെ തന്ത്രങ്ങളെക്കുറിച്ചുള്ള ക്രാഷ് കോഴ്സ്, സി ഇ ഒയിൽ നിന്ന് ഞങ്ങളുടെ പുതുതലമുറയിലേക്ക്’ – ഇങ്ങനെ കുറിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

ആര്യൻ കഴിഞ്ഞവർഷവും പിതാവിനെ പ്രതിനിധീകരിച്ച് ലേലത്തിനായി എത്തിയിരുന്നു. സുഹാന ആദ്യമായിട്ടാണ് താരലേലത്തിന് എത്തിയത്. ലേലത്തിൽ പങ്കെടുക്കുന്ന ആര്യൻ, സുഹാന, ജാൻവി എന്നിവരുടെ ചിത്രങ്ങൾ പങ്കുവെച്ച് ‘കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ യുവ ഉടമകൾ’ എന്നാണ് ജൂഹി ചൗള കുറിച്ചത്. ആര്യനും ജാൻവിയും പരസ്പരം സംസാരിക്കുന്ന ചിത്രങ്ങൾ വൈറലായതോടെ പഴയ ഷാരുഖ് – ജൂഹി ജോഡിയെ ഓർമ വന്നെന്ന് ആരാധകർ കുറിച്ചു. മകൾ ജാൻവിക്ക് എഴുത്തുകാരിയാകണമെന്നാണ് ആഗ്രഹമെന്നും വായനയാണ് അവൾക്ക് ഏറ്റവും ഇഷ്ടമെന്നും ജൂഹി ചൗള ഒരിക്കൽ പറഞ്ഞിരുന്നു.

 

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago