മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് കഴിഞ്ഞദിവസം ഒരു മണി ഓർഡർ എത്തി. 4500 രൂപയുടെ മണി ഓർഡറാണ് ആര്യനെ തേടി ജയിലിലേക്ക് എത്തിയത്. ജയിലിൽ കഴിയുന്നവർക്ക് ബന്ധുക്കൾക്ക് അയയ്ക്കാവുന്ന പരമാവധി തുകയാണ് 4500 രൂപ. ഷാരുഖ് ഖാനാണ് മകന് ഈ തുക അയച്ചത്. ജയിലിൽ കഴിയുന്ന ആര്യൻ ഖാന് ഈ തുക ഉപയോഗിച്ച് ഇഷ്ടമുള്ള ഭക്ഷണവും മറ്റ് സാധനങ്ങളും ഓർഡർ ചെയ്യാവുന്നതാണ്.
കുടുംബത്തിൽ നിന്ന് മണി ഓർഡർ ലഭിച്ചതു കൂടാതെ കുടുംബവുമായി പത്തു മിനിറ്റ് ഫോണിൽ വീഡിയോ കോളിൽ സംസാരിക്കാനും ആര്യൻ ഖാന് കഴിഞ്ഞു. പിതാവ് ഷാരുഖ് ഖാൻ, മാതാവ് ഗൗരി ഖാൻ എന്നിവരോട് ആര്യൻ ഖാൻ സംസാരിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഴ്ചയിൽ രണ്ടു ദിവസം കുടുംബവുമായി തടവിൽ കഴിയുന്നവർക്ക് സംസാരിക്കാവുന്നതാണ്. എന്നാൽ, ആര്യൻ ഖാൻ ഒരു തവണ മാത്രമാണ് ഇത് ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ ദിവസമായിരുന്നു വീഡിയോ കോൾ ചെയ്തത്. തിങ്കളാഴ്ചയാണ് മണി ഓർഡർ ലഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് നിതിൻ വായ്ചൽ അറിയിച്ചു.
അതേസമയം, ആര്യന് ജയിൽഭക്ഷണം നൽകുന്നുണ്ടെന്നും നിതിൻ വായ്ചാൽ പറഞ്ഞു. കോടതി ഉത്തരവ് വരുന്നതുവരെ താരത്തിന്റെ മകന് വീട്ടിലോ പുറത്തുനിന്നുള്ള ഭക്ഷണമോ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഡ്രഗ്സ് ഓൺ ക്രൂയിസ് കേസിൽ നാലാം തവണയും ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യനെ (23) ഇന്നലെ വൈകുന്നേരം ജയിലിലേക്ക് മടക്കി അയച്ചു. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷേയില്‍ മുംബൈ സെഷന്‍സ് കോടതി ഈ മാസം 20ന് വിധി പറയും. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേയാണ് ആര്യൻ ഉൾപ്പടെ ഉള്ളവരെ എൻസിബി അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…