അവതാരികയും നടിയുമായിയൊക്കെ സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരമാണ് ആര്യ.ഇപ്പോളിതാ ആര്യയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഗ്ലാമർ ലുക്കിലുളള ഫോട്ടോകൾക്ക് വിമർശനങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ നല്ല ചുട്ട മറുപടിയും ആര്യ കൊടുക്കുന്നുണ്ട്. ‘മത്തായിച്ചാ മുണ്ട് മുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. മത്തായിച്ചാ മുണ്ടല്ല നിക്കർ നിക്കർ, എന്നായിരുന്നു ആര്യയുടെ കലക്കൻ മറുപടി.
പാന്റ് മുഖ്യം ബിഗിൽ സോറി ആര്യ’, എന്നായിരുന്നു മറ്റൊരു വിമർശകൻ കുറിച്ചത്. ‘നിക്കർ ഉണ്ട് ബിഗിലേ’ എന്നു തിരിച്ചു പറഞ്ഞും ആര്യ കയ്യടി നേടി. അതേസമയം, ആര്യയുടെ പുതിയ ലുക്കിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.തിരുവനന്തപുരം സ്വദേശിയായ ആര്യ വെസ്റ്റേൺ, സിനിമാറ്റിക്, സെമി ക്ലാസിക്കൽ എന്നിവ അഭ്യസിച്ചിട്ടുണ്ട്. സീരിയലുകളിലും സിനിമകളിലുമെല്ലാം അഭിനയിച്ചെങ്കിലും ടിവി പരിപാടിയാണ് ആര്യയെ ശ്രദ്ധേയയാക്കിയത്. കുഞ്ഞി രാമായണം, ഹണീബീ, പ്രേതം, പുണ്യാളൻ , അലമാര എന്നീ ചിത്രങ്ങളിലും ആര്യ അഭിനയിച്ചിരുന്നു.