പല വേഷങ്ങളിലേക്കും തന്റെ പേര് മമ്മൂട്ടി സംവിധായകരോട് നിര്‍ദേശിക്കാറുണ്ട് എന്നാണ് അസീസ് പറയുന്നത്. മമ്മൂട്ടിയോട് കൂടുതല്‍ അടുത്തിടപഴകിയപ്പോഴാണ് അദ്ദേഹം എത്ര നല്ല മനുഷ്യനാണെന്ന് മനസ്സിലാകുന്നതെന്നും ജാഡ എന്നൊക്കെ ചിലര്‍ പറയുന്നത് വെറുതെ ആണെന്നും നടന്‍ അസീസ് നെടുമങ്ങാട്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പരോള്‍ എന്ന സിനിമക്കിടെ തനിക്കുണ്ടായ ഒരു അനുഭവവും അസീസ് പറഞ്ഞു.” ഷൂട്ടിംഗ് കഴിഞ്ഞ ഒരു ദിവസം മമ്മൂക്ക ഇറങ്ങാന്‍ നേരത്ത് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഇന്നെന്താ വൈകിട്ട് പരിപാടി എന്ന് ചോദിച്ചു. ഒന്നുമില്ല. ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ പോകും എന്ന് ഞാന്‍ പറഞ്ഞു. ആഹ്, എന്നാ റൂമിലേക്ക് വാ. ഒരുമിച്ച് ഡിന്നര്‍ കഴിക്കാം എന്നുപറഞ്ഞു. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി.
പുള്ളി ആറുമണിയായപ്പോള്‍ പോകുകയും ചെയ്തു. ഞങ്ങള്‍ക്ക് 9 മണിവരെ ഷൂട്ട് ഉണ്ടായിരുന്നു. ആരോട് പോയി പറയും മമ്മൂക്ക ഡിന്നര്‍ കഴിക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്. എവിടെ പോണം, ആരോട് ചോദിക്കും. ഞാന്‍ ആകെ കണ്‍ഫ്യൂഷനിലായി. ഉടനെ എനിക്ക് ഒരു കോള്‍ വന്നു. മമ്മൂക്കയുടെ മേക്കപ്പ് മാന്‍ ജോര്‍ജേട്ടനായിരുന്നു അത്. ഒരു വണ്ടി വിട്ടുണ്ട്. അതില്‍ കേറി ഇങ്ങോട്ട് വന്നോളു എന്ന് അദ്ദേഹം പറഞ്ഞു. ഞാനും കലാഭവന്‍ ഹനീഫയ്ക്കും ആ വണ്ടിയില്‍ കയറി പോയി, അസീസ് പറഞ്ഞു.
പിന്നീട് റൂമിലെത്തിയപ്പോള്‍ മമ്മൂക്ക സംസാരവും തമാശയും ഒക്കെയായിരുന്നു. ഏകദേശം 1 മണിവരെ സംസാരം തുടര്‍ന്നു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഭാര്യയെ വീഡിയോ കോള്‍ ചെയ്തു. മമ്മൂക്ക അത് കണ്ടപ്പോള്‍ ആരാ വീഡിയോ കോളിലെന്ന് ചോദിച്ചു. ഞാന്‍ ഫോണ്‍ മമ്മൂക്കയ്ക്ക് മുന്നിലേക്ക് തിരിച്ചു. എന്നാല്‍ മമ്മൂക്കയെ കണ്ടതും ഭാര്യ ഞെട്ടി ഫോണ്‍ കട്ട് ചെയ്ത് പോയെന്നും അസീസ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…