ബ്ലോക്ക്ബസ്റ്ററായി തീർന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരാക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ മുതൽ ആരംഭിക്കുന്നു. അനുരാഗ കരിക്കിൻവെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ഖാലിദ് റഹ്മാൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. രജീഷ വിജയൻ, വീണ നന്ദകുമാർ എന്നിവർ നായികമാരായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് ഇനിയും പുറത്തു വിട്ടിട്ടില്ല. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ പത്താമത്തെ ചിത്രമായ ഇതിൽ സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
കോവിഡ് കാലത്തെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും, ആരോഗ്യസംബന്ധിയായ, സാധ്യമായ എല്ലാ മുൻകരുതലുകൾ എടുത്തുകൊണ്ടുമാണ് ചിത്രീകരണം ആരംഭിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. യാക്സൺ ഗാരി പെരേരയും നേഹ എസ് നായരും സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നൗഫൽ അബ്ദുള്ള നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ – ഗോകുൽ ദാസ്, പ്രൊഡക്ഷൻ ഡിസൈൻ – ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ – സുധർമൻ വള്ളിക്കുന്ന്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – മെൽവിൻ, സൗണ്ട് ഡിസൈൻ – സപ്താ സൗണ്ട്സ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…