കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് അഷ്കർ സൗദാൻ. നടൻ മമ്മൂട്ടിയുടെ സഹോദരിയുടെ പുത്രനാണ് അഷ്കർ സൗദാൻ. മമ്മൂട്ടിയുടേതിന് സമാനമായ രൂപവും ശബ്ദവും ആണ് കുറഞ്ഞ സമയത്തിനുള്ളിൽ അഷ്കർ സൗദാൻ സോഷ്യൽമീഡിയയിൽ വൈറലാകാൻ കാരണമായത്. അതേസമയം, തന്റെ പ്രിയപ്പെട്ട അമ്മാവൻ മമ്മൂട്ടിയെക്കുറിച്ചും കസിൻ ദുൽഖർ സൽമാനെക്കുറിച്ചും അഷ്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
തന്റെ സഹോദരൻ ഇത്രയും വലിയ സ്റ്റാർ ആയി നിൽക്കുന്നത് തനിക്ക് അഭിമാനമാണെന്നും എന്നാൽ അമ്മാവനെ തന്നെയാണ് താൻ നോക്കു കാണുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് അഷ്കർ സൗദാൻ. കഴിഞ്ഞയിടെ മൂവിമാൻ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കവെയാണ് അഷ്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ദുൽഖർ പാൻ ഇന്ത്യൻ സ്റ്റാറായിരിക്കുന്നത് അഭിമാനകരമാണ്. അനിയൻ ഇത്ര വലിയ സ്റ്റാറായി നിൽക്കുന്നത് സന്തോഷകരമാണ്. എന്നാൽ നോക്കിക്കാണുന്നത് എപ്പോഴും അമ്മാവനെ ആയിരിക്കും.’ – അഷ്കർ സൗദാൻ പറഞ്ഞു. കുഞ്ഞുനാളിൽ അദ്ദേഹത്തെ കണ്ടാണ് വളർന്നതെന്നും അദ്ദേഹത്തെ കണ്ടാണ് ഓരോന്ന് പഠിക്കുന്നതെന്നും മമ്മൂട്ടിയെക്കുറിച്ച് അഷ്കർ പറഞ്ഞു. കുടുംബം കൊണ്ടുപോകുന്നത് എങ്ങനെയാണ്, സിനിമയിൽ എങ്ങനെ പെരുമാറണം എന്നെല്ലാം അദ്ദേഹത്തെ കണ്ടാണ് പഠിച്ചതെന്ന് അഷ്കർ വ്യക്തമാക്കി.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…