മലയാളി കുടുംബപ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പര . അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്.സീരിയലിന്റെ ലൊക്കേഷൻ വിശേഷങ്ങളും ലൊക്കേഷനിലെ കൊച്ചുകൊച്ചു തമാശകളുമെല്ലാം താരങ്ങൾ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായ എസ് പി ശ്രീകുമാർ ആണ് പരമ്പരയിലെ നായകൻ. ശ്രീകുമാറിന്റെ ഭാര്യയും മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയുമായ സ്നേഹ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഭർത്താവിനൊപ്പം ചക്കപ്പഴത്തിന്റെ ലൊക്കേഷനിൽ എത്തിയ സ്നേഹ സീരിയലിലെ നായികയായി അഭിനയിക്കുന്ന അശ്വതിയ്ക്കും ശ്രീകുമാറിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്ന ശ്രുതി രജനികാന്തിനും ഒപ്പം കിം കിം ഡാൻസ് അവതരിപ്പിക്കുകയാണ്. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമനെന്ന കഥാപാത്രത്തെയാണ് ശ്രീകുമാർ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളായ അശ്വതി ശ്രീകാന്ത് ആണ് സീരിയലിലെ നായിക. കുടുംബത്തിലെ മരുമകളുടെ വേഷമാണ് അശ്വതിയ്ക്ക്. ഉത്തമന്റെ ഭാര്യയായ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്.പരമ്പരയിൽ ഉത്തമന്റെ അച്ഛനായ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അമൽ രാജ്ദേവാണ് അവതരിപ്പിക്കുന്നത്. അമ്മ ലളിതയുടെ വേഷത്തിൽ എത്തുന്നത് സബീറ്റ ജോർജ് ആണ്. ഉത്തമന്റെ സഹോദരി പിങ്കി (പൈങ്കിളി), സഹോദരൻ സുമേഷ് (തുരുമ്പ് സുമേഷ്) എന്നിവരെ യഥാക്രമം ശ്രുതി രജനികാന്തും മുഹമ്മദ് റാഫിയും അവതരിപ്പിക്കുന്നു. സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുൻ സോമശേഖറാണ് പൈങ്കിളിയുടെ ഭർത്താവ് ശിവനായി എത്തുന്നത്.
രസകരമായ സംഭവ വികാസങ്ങളിലൂടെയാണ് ഒരോ ആഴ്ചയും ചക്കപ്പഴത്തിന്റെ കഥ വികസിക്കുന്നത്.ചക്കപ്പഴത്തിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നത്. പൈങ്കിളി ജോലിയ്ക്ക് പോയതിനു പിന്നാലെ ആശയിലും ജോലിയ്ക്ക് പോവാനുള്ള ആഗ്രഹം വളരുകയാണ്. ഇക്കാര്യം വീട്ടിൽ അവതരിപ്പിച്ചെങ്കിലും വീട്ടിലെ അംഗങ്ങളുടെ സഹായത്തോടെ ആ ആഗ്രഹത്തിനു തടയിടാനുള്ള ഉത്തമന്റെ ശ്രമങ്ങളാണ് പുതിയ എപ്പിസോഡിന്റെ ഹൈലൈറ്റ്.ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…