അച്ഛനും ചേട്ടനും തെളിച്ച പാതയിലൂടെ സംവിധാനരംഗത്തേക്ക് കാലെടുത്ത് വെക്കുന്ന ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംരംഭമാണ് നിവിൻ പോളിയും നയൻതാരയും നായകരാകുന്ന ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രം. ശ്രീനിവാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ വടക്കുനോക്കിയന്ത്രത്തിലെ നായകരായ ദിനേശന്റെയും ശോഭയുടെയും പേരാണ് ഈ ചിത്രത്തിലെ നായകനും നായികക്കും ഇട്ടിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനെക്കാളേറെ സന്തോഷം പകരുന്ന ഒരു വാർത്ത ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകക്ക് ഏഷ്യാനെറ്റ് സ്വന്തമാക്കി എന്നുള്ളതാണ്.
ചിത്രീകരണം തുടങ്ങുക പോലും ചെയ്തിട്ടില്ലാത്ത ഒരു ചിത്രത്തിന് ലഭിക്കുന്ന ഈ സ്വീകാര്യത ഒരു നല്ല ചിത്രം തന്നെ പ്രേക്ഷകർക്ക് ലഭിക്കുമെന്ന പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നു. ധ്യാൻ ശ്രീനിവാസൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം സ്പൂഫ് ഗണത്തിൽ പെട്ട ഒരു റൊമാന്റിക് കോമഡി ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും അജു വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അജു വർഗീസും ചിത്രത്തിൽ നല്ലൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഷാൻ റഹ്മാനാണ് സംഗീതം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…