Categories: Malayalam

സമ ഇടയ്ക്കിടയ്ക്ക് എന്നോട് ഇപ്പോൾ അഭിനയിക്കുന്ന സിനിമയുടെ പേര് ചോദിക്കുമായിരുന്നു ! അതിന്റെ കാരണം പിന്നീടാണ് മനസ്സിലായത്;മനസ്സ് തുറന്ന് ആസിഫ് അലി[VIDEO]

നവാഗതനായ നിസാം ബഷീർ ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രത്തിലെ നായിക പുതുമുഖം വീണാ നന്ദകുമാറാണ്. സിനിമയെക്കുറിച്ച് ആസിഫ് അടുത്തിടെ ‘എങ്കിലേ എന്നോടു പറ’ എന്ന പരിപാടിയിൽ മനസ്സ് തുറന്നിരുന്നു. ദാമ്പത്യത്തിൽ ആളുകൾ പുറത്തു പറയാൻ നാണിക്കുന്ന പല വിഷയങ്ങളും ചർച്ച ചെയ്യുന്ന ഒരു ചിത്രമാണിത്. വളരെ കമേഴ്ഷ്യലായി ഒട്ടും വൾഗറല്ലാതെ ഇത്തരം കാര്യങ്ങൾ അവതരിപ്പിച്ച ചിത്രമാണിതെന്നും താരം പറയുന്നു. ആസിഫിന്റെ കെട്ട്യോൾ മാലാഖയാണോ എന്ന അവതാരികയുടെ ചോദ്യത്തിന് തീർച്ചയായും അതെയെന്നായിരുന്നു താരത്തിന്റെ മറുപടി.

താൻ ഇട്ടിരിക്കുന്ന ടീഷർട്ട് ഭാര്യ അയേൺ ചെയ്ത് തന്നതാണെന്നും, ഇടയ്ക്കിടെ തന്നെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്താറില്ല എന്നും താരം പറയുന്നു. ഇടയ്ക്ക് വിളിക്കുമ്പോൾ പറയാനുള്ളതെല്ലാം പറഞ്ഞതിനുശേഷം താൻ അഭിനയിക്കുന്ന സിനിമയുടെ പേര് തന്റെ ഭാര്യ സമ ചോദിക്കും എന്നും ഇങ്ങനെ പലവട്ടം ആവർത്തിച്ചപ്പോൾ സ്വന്തം ഭർത്താവ് അഭിനയിക്കുന്ന സിനിമയുടെ പേര് പോലും ഓർത്തിരിക്കാൻ സാധിക്കുന്നില്ലെയെന്ന് ചോദിച്ചതായും ആസിഫലി പറയുന്നു. അപ്പോൾ കെട്ട്യോളാണ് എന്റെ മാലാഖ എന്ന് ഇക്ക പറയുന്നതു കേൾക്കാൻ വേണ്ടിയാണിതെന്ന് സമ ആസിഫ്നോട് പറഞ്ഞു. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ജസ്റ്റിൻ സ്റ്റീഫനും വിച്ചു ബാലമുരളിയും ചേർന്നാണ് നിർമിക്കുന്നത്. നവംബർ 22ന് ചിത്രം തീയേറ്ററുകളിലെത്തും.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

6 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago