സൂപ്പർഹിറ്റായി മാറിയ സൺഡേ ഹോളിഡേക്ക് ശേഷം ആസിഫ് അലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രവുമായ് മാക്‌ട്രോ പിക്‌ചേഴ്‌സ് വരുന്നു. ആസിഫ് അലിയുടെ കരിയറിലെ തന്നെ മികച്ച ചിത്രവും, വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കിയ സൺഡേ ഹോളിഡേ മലയാള സിനിമ മേഖലയ്ക്കു ഇടക്കാലത്ത് പുത്തൻ ഉണർവ് നൽകിയ വിജയം സമ്മാനിച്ച ചിത്രമായിരുന്നു. ആ മനോഹരചിത്രത്തിന്റെ നിർമ്മാതാക്കളായ മാക്‌ട്രോ പിക്‌ചേഴ്‌സ് വൻ താരനിരയുമായി വീണ്ടും എത്തുമ്പോൾ മികച്ച ഒരു ബോക്സ് ഓഫീസ് വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. സംവിധായകൻ V K പ്രകാശിന്റെ അസ്സോസിയേറ്റ് ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച മൃദുൽ നായർ ആദ്യമായി ഒരുക്കുന്ന ബി ടെക്കിൽ ആസിഫ് അലിയെ കൂടാതെ അപർണ ബാലമുരളി, അനൂപ് മേനോൻ, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, നിരഞ്ജന, അജു വർഗീസ്, ദീപക്, അർജുൻ അശോകൻ, ഷാനി ഷാക്കി, അലൻസിയർ, ജയൻ ചേർത്തല, നീന കുറുപ്പ്, അഞ്ജലി നായർ, VK പ്രകാശ് തുടങ്ങിയ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നു. കൂടാതെ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് റയീസ്, ഡോൺ തുടങ്ങി ഒരുപാട് ബോളിവുഡ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മനോജ് കട്ടോയി ആണ്. മൃദുൽ നായരുടെ സംവിധാനത്തിൽ മനോജ് കട്ടോയിയുടെ ദൃശ്യമികവും രാഹുൽ രാജിന്റെ മാസ്മരിക സംഗീതവും മഹേഷ് നാരായണന്റെ എഡിറ്റിംഗ് വൈഭവ്യവും ഒത്തുചേരുമ്പോൾ ബി ടെക്ക് ഒരു കലാമൂല്യമുള്ള ദൃശ്യവിരുന്നായിരിക്കുമെന്ന് ഉറപ്പാണ്.
2000നു ശേഷം കേരളത്തിൽ നിന്നും പഠനത്തിനായ് ബാംഗ്ലൂരിലേക്ക് വിദ്യാർത്ഥികളുടെ വൻ ഒഴുക്ക് തന്നെ ഉണ്ടായി. നഴ്സിങ്ങും, ബിടെക്കും, ഹോട്ടൽ മാനേജ്മെന്റും പോലെ ഒരുപാട് കോഴ്‌സുകൾക്കായ് വിദ്യാർത്ഥികൾ കൂട്ടത്തോടെ ബാംഗ്ലൂരിലേക്ക് ചേക്കേറി. അവരിൽ പലരും ഉന്നത വിജയം നേടുകയും സ്വദേശത്തും വിദേശത്തും ജോലികൾ കരസ്ഥമാക്കി നല്ല നിലയിൽ ജീവിതം ആരംഭിച്ചപ്പോൾ വർഷങ്ങളോളം പഠിച്ച കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ ബാംഗ്ലൂരിൽ തളക്കപ്പെട്ട വിദ്യാർത്ഥി ജീവിതങ്ങളുമുണ്ട് ആ കൂട്ടത്തിൽ. അത്തരത്തിൽ ബാംഗ്ലൂരിലേക്ക് ചേക്കേറിയ ഒരു പറ്റം വിദ്യാർത്ഥികളുടെ കഥ പറയുന്ന നർമ്മത്തിൽ പൊതിഞ്ഞ ഒരു ക്യാമ്പസ് ത്രില്ലർ ആണ് ബിടെക്. ക്യാമ്പസ്സിലെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും, ജോണി വാക്കറിനു ശേഷം ബാംഗ്ലൂരിലെ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങുന്നത് ഇപ്പോഴാണ്. ചിത്രീകരണത്തിന്റെ 90 ശതമാനവും ബാംഗ്ലൂരിൽ ആയിരുന്നത് കൊണ്ട് തന്നെ മറ്റു ആസിഫ് അലി ചിത്രങ്ങളേക്കാൾ ബിഗ് ബഡ്ജറ്റായി ആണ് ഈ ചിത്രം ഒരുങ്ങുന്നത്. കഥയിലും കഥാപശ്ചാത്തലത്തിലും അവതരണത്തിലും വ്യത്യസ്തതയും സാങ്കേതിക മികവും പുലർത്തുന്ന ചിത്രം മെയ് ആദ്യവാരത്തിൽ തിയറ്ററുകളിലേക്ക് എത്തുമ്പോൾ തുടർന്നുള്ള ദിനങ്ങൾ മലയാള സിനിമ പ്രേക്ഷകർക്ക് സകുടുംബം തിയറ്ററുകളിലേക്ക് എത്താൻ BTECH ഒരു കാരണമാകും എന്നതിൽ ഒരു സംശയവുമില്ല…
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…