മോളിവുഡ് സിനിമാ ലോകത്തിലെ യുവനടന്മാരില് വളരെ ശ്രദ്ധേയനായ ആസിഫ് അലിയുടെയും ഭാര്യ സമയുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയി വളരെ ഏറെ ശ്രദ്ധ നേടുന്നത്. മനോഹര മായ ഒരു കുളിംഗ് ഗ്ലാസൊക്കെ വെച്ച് സമയെ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ആസിഫിനെയാണ് ചിത്രങ്ങളില്‍ കാണാൻ സാധിക്കുന്നത് .2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്നൊരു മകളുമുണ്ട്.
View this post on Instagram
View this post on Instagram
View this post on Instagram
പ്രേക്ഷക ശ്രദ്ധ നേടിയ ഋതു എന്ന ചിത്രത്തില്‍ ഒരു പ്രതിനായക സ്വഭാവമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയലോകത്തേക്കെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയില്‍ തനിക്കായൊരു സ്ഥലം മലയാളസിനിമയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു സമയത്ത് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരന് എന്ന ഇമേജില്‍ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു.