‘കളം’ ഒരു കഥയല്ല…… !! ഒരു കല്പനയല്ല… !! കാലങ്ങളായി അടിച്ചമർത്തപ്പെട്ടവന്റെ, നിശ്ശബ്‌ദതയിൽ നിന്നും വന്ന അലർച്ചയാണ്……..!! മലയാളികൾക്ക് ഏറെ പരിചിതനായ സംവിധായകൻ ജിബു ജേക്കബ് നിർമിച്ച കളം ഷോർട്ട് ഫിലിം മലയാളികളുടെ പ്രിയ യുവനായകൻ ആസിഫ് അലി പുറത്തിറക്കി. ജിബു ജേക്കബ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ വിഷ്‌ണു പ്രസാദ് സംവിധാനം നിർവഹിച്ചിരിക്കുന്ന കളം അധിക്ഷേപങ്ങൾക്കും കളിയാക്കലുകൾക്കും ഇരയാകപ്പെടുന്നവന്റെ, അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമുയർത്തലാണ്.
ദീപക് വിജയൻ കാളിപറമ്പിൽ തിരക്കഥ എഴുതി സംവിധായകൻ വിഷ്ണുപ്രസാദ് തന്നെ ഛായാഗ്രഹണവും നിർവഹിക്കുന്ന കളത്തിൽ അഭിനയിക്കുന്നത് പ്രണവ് യേശുദാസ്, ജെറിൻ ജോയ്, ഷിബുക്കുട്ടൻ, ശ്രീകുമാർ, സവിത് സുധൻ എന്നിവരാണ്. അജ്‌മൽ സാബു എഡിറ്റിംഗും കിഷൻ മോഹൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. സൗണ്ട് ഡിസൈൻ: രാജേഷ് കെ ആർ, ആർട്ട്: കിഷോർ കുമാർ, മേക്കപ്പ്: സവിത് സുധൻ, സിങ്ക് സൗണ്ട് & മിക്സ്: ഷിബിൻ സണ്ണി, അസ്സോസിയേറ്റ് ക്യാമറാമാൻ: അജിത് വിഷ്‌ണു, അസ്സോസിയേറ്റ് ഡയറക്ടർ: വിവേക് അയ്യർ, സ്റ്റിൽസ്: ഉണ്ണി ദിനേശൻ, ടൈറ്റിൽ: ശ്യാം കൃഷ്ണൻ, ഡിസൈൻസ്: ഷാൻ തോമസ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…