ഭാവന ചാടില്ലെന്ന് പറഞ്ഞു, ഡ്യൂപ് ആയി ചാടിയ പെൺകുട്ടി വെള്ളത്തിൽ വെച്ച് എന്നെ ചുറ്റിപ്പിടിച്ചു – മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെക്കുറിച്ച് ആസിഫ് അലി

സിനിമാഷൂട്ടിംഗുകൾക്ക് ഇടയിൽ മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെപ്പറ്റി പറയുകയാണ് നടൻ ആസിഫ് അലി. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വ്യക്തമാക്കുന്നത്. നിർണായകം, ഹണിബീ എന്നീ സിനിമകളിൽ വെള്ളത്തിലുള്ള രംഗങ്ങൾ ഷൂട്ട് ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചാണ് ആസിഫ് അലി ഇങ്ങനെ പറഞ്ഞത്. നിർണായകം എന്ന സിനിമയിലെ അനുഭവത്തെക്കുറിച്ച് ആസിഫ് പറയുന്നത് ഇങ്ങനെ, ‘നിർണായകം എന്ന സിനിമയിൽ എന്റെ കാരക്ടർ നാഷണൽ ഡിഫൻസ് അക്കാദമിയിൽ പഠിക്കുകയാണ്. മാതാപിതാക്കളുടെ നിർബന്ധത്തിന് പോയി ചേരുന്നതാണ്. എനിക്ക് ഭയങ്കര പേടിയാണ് വെള്ളത്തിൽ ഡൈവ് ചെയ്യാനും നീന്താനുമൊക്കെ. ഒരു സ്വിമ്മിംഗ് പൂളിൽ വെള്ളത്തിലേക്ക് ചാടാൻ എന്റെ ഇൻസ്ട്രക്ടർ പറയുന്നു. പക്ഷേ എന്റെ കാരക്ടർ മടിച്ചു നിൽക്കുന്നു. ഇവനെ പിടിച്ച് തള്ളിയിടുന്നു. ഇതിൽ ഇവൻ പേടിച്ചിട്ട് ഡിഫൻസ് അക്കാദമിയിൽ നിന്ന് ഇറങ്ങി വരുന്നു. ഇതാണ് ബാക്ക് സ്റ്റോറി. സ്ക്രിപ്റ്റ് വായിക്കുന്ന സമയത്ത് വി കെ പി സാറും ബോബി സഞ്ജയും എല്ലാം ഇത് പറയുന്നുണ്ട്. വി കെ പി സാർ എന്നോട് ഈ ചാട്ടത്തിന് നിനക്ക് ഡ്യൂപ്പ് വേണോയെന്ന് ചോദിച്ചു. അതെന്റ് ഈഗോ ഹർട് ചെയ്തു.’

‘ഒരു സ്വിമ്മിംഗ് പൂളിലേക്ക് ചാടുന്നതിന് എനിക്കെന്തിനാ ഡ്യൂപ്പ് എന്ന ആറ്റിറ്റ്യൂഡിലാണ് ഞാൻ ചെല്ലുന്നത്. പുനെയിലെ ഡിഫൻസ് അക്കാദമിയിലാണ്. അവിടെ ഭയങ്കര ട്രയിനിംഗ് ആണ്. അവിടെ പോയി മൂന്നുവർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ തന്നെ നമുക്ക് കുറച്ച് മെന്റൽ പവർ വേണം. വളരെ കുറച്ച് മലയാളികളേ അവിടെയുള്ളൂ. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മലയാളി കുട്ടികൾ തങ്ങളുടെ നാട്ടിൽ നിന്ന് ഒരു ആക്ടർ വന്നിട്ടുണ്ടെന്ന് പറഞ്ഞ് അവരുടെ സഹപാഠികളെയും ബാക്കിയുള്ളവരെയും കൂട്ടിവന്നു. ഞങ്ങൾ പലസമയത്തും ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിംഗിന്റെ പല സമയത്തും അവർ സഹായിച്ചിട്ടുണ്ട്. ചെറിയ ചെറിയ രംഗങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അപ്പോൾ ഇതെല്ലാം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് ഈ പൂളിലേക്കുള്ള ചാട്ടം എടുക്കാൻ പോകുന്നത്. രാവിലെ അവിടെ ചെന്നു. ചെല്ലുമ്പോൾ മലയാളി സ്റ്റുഡന്റ്സും അവരുടെ ഹിന്ദിക്കാരായ സുഹൃത്തുക്കളും ഒക്കെയുണ്ട്. അവരെന്നോട് ഓൾ ദി ബെസ്റ്റ് ഒക്കെ പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോളാണ് കണ്ടത് ഈ ഹാളിന്റെ വലിപ്പമുള്ള സ്വിമ്മിങ് പൂൾ ആണത്. ഞാൻ ചാടുന്ന ഒരു സ്ഥലം എന്ന് പറയുന്നത് ഒരു മൂന്നുനില കെട്ടിടത്തിന് പാരലൽ ആയിട്ടുള്ള റാംപിൽ നിന്നാണ്. തേഡ് ഇയറിലോ മറ്റോ മാത്രമേ ഇതിന്റെ മുകളിൽ നിന്ന് ചാടിക്കുകയുള്ളൂ. ഞാൻ നോക്കുമ്പോൾ എവിടെയോ ആണ് റാംപ്. അപ്പഴേക്കും പിള്ളാര് കൈയടി ഒക്കെ തുടങ്ങി. ഡ്യൂപ്പ് വേണ്ടെന്ന് നേരത്തെ പറഞ്ഞു. പ്രൊഫഷണൽ സ്വിമ്മറുമല്ല. അപ്പോഴേക്കും വി കെ പി പറഞ്ഞു തുടങ്ങാമെന്ന്. മൂന്ന് ക്യാമറയുണ്ട്. ക്യാമറ ചെയ്യുന്ന ഷെഹ്നാസിന് മനസിലായി ഞാൻ ഒന്ന് പാളിയെന്ന്. ക്യാമറ മൂന്നും റോൾ ചെയ്തു വെക്കാം. നീ കംഫർട്ടബിൾ ആണെന്ന് തോന്നുമ്പോൾ നീ ചാടിക്കോ എന്ന് പറഞ്ഞു. ഒരു സ്പൈറൽ ആണ്. ആദ്യത്തെ ഒരു സ്പൈറൽ കഴിയുമ്പോൾ ഒരു റാംപ്. രണ്ടാമത്തെ സ്പൈറൽ കഴിയുമ്പോൾ രണ്ടാമത്തെ റാംപ്. അതിന്റെയും മുകളിൽ ചെല്ലുമ്പോഴാണ് മൂന്നാമത്തേത്. മൂന്നാമത്ത റാംപിലേക്കുള്ള സ്റ്റെപ്സിന്റെ അവിടെ എത്തിയപ്പോൾ അക്കാദമിയിലെ ഡൈവിങ് ഇൻസ്ട്രക്ടർ ഉണ്ട്. എന്നെ വെയിറ്റ് ചെയ്തു നിൽക്കുവാണ്. എന്നോട് ചോദിച്ചു എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ചാടാൻ പോകുന്നു. തയ്യാറാണോ എന്ന് പുള്ളി എന്നോട് ചോദിച്ചു. ഞാനാണെങ്കിൽ വെള്ളത്തിലേക്ക് ചാടിയാൽ പോരെ എന്നതിൽ നിൽക്കുവാണ്. പുഴയിൽ ഒക്കെ ഡൈവ് ചെയ്യുന്ന പോലെ ഡൈവ് ചെയ്യാൻ തയ്യാറായി നിൽക്കുവാണ്. അപ്പോൾ അദ്ദേഹം ഇതിന്റെ ഉയരത്തെക്കുറിച്ചും അങ്ങനെ ചാടിയാലുള്ള അപകടത്തെക്കുറിച്ചും പറഞ്ഞു തന്നു. അതിനു ശേഷം എങ്ങനെ ചാടണമെന്ന് കൃത്യമായ നിർദ്ദേശം തന്നു. എന്നാൽ, റാംപിന്റെ ഒരു അറ്റത്ത് നിന്ന് അടുത്ത അറ്റത്തേക്ക് പോകാൻ 15 മിനിറ്റ് സമയമെടുത്തു. ഉയരത്തിന്റെ ഒരു പേടി അവിടെയാണ് ഫീൽ ചെയ്തത്. റാംപിന്റെ അറ്റത്ത് നിന്ന് നോക്കുമ്പോൾ പൂൾ വളരെ ചെറുതാണ്. റാംപിൽ നിന്ന് ചാടിയാൽ പൂളിലേക്ക് തന്നെ വീഴുമോ എന്ന് ഉറപ്പില്ല. അങ്ങനെ അവിടെ കുറച്ചു നേരം നിന്ന് ഒരു പോയിന്റിൽ ഇൻസ്ട്രക്ടറുടെ നിർദ്ദേശം പോലെ ചാടി. കുറേ നേരം എയറിൽ തന്നെ നിൽക്കുന്ന പോലെ തോന്നി. പിന്നെ വെള്ളത്തിൽ പതിച്ചു. എന്നാൽ, വെള്ളത്തിൽ നിന്ന് നേരെ താഴേക്ക് പോകുകയാണ്. ഈ ചാടിയ അത്രയും ആഴമുണ്ടായിരുന്നു താഴോട്ടും. ഒടുവിൽ എങ്ങനെയൊക്കെയോ വെള്ളത്തിൽ പൊങ്ങി വന്നപ്പോൾ ഫുട്ബോളിന്റെ അറ്റത്ത് കയറ് കെട്ടിയപോലെ ഒരു സാധനം ഇൻസ്ട്രക്ടർ ഇട്ട് തന്നു. ഞാൻ അതിൽ പിടിച്ച് കയറിയപ്പോൾ കരയിൽ ഭയങ്കര കൈയടിയും ബഹളവുമായിരുന്നു.’ – അത് ഒരു വല്ലാത്ത എക്സ്പീരിയൻസ് ആയിരുന്നെന്ന് ആസിഫ് പറഞ്ഞുനിർത്തി.

ഹണിബീ ഷൂട്ടിനിടയിൽ ഉണ്ടായ സംഭവവും ആസിഫ് ഓർത്തെടുത്തു. ‘ഹണിബീ ഷൂട്ട് ചെയ്യുമ്പോൾ ഓപ്പണിങ് സീക്വൻസില് ഞാനും ഭാവനയും കൂടി വെള്ളത്തിൽ മുങ്ങിപോകുമ്പോഴാണ് ടൈറ്റിൽസ് വരുന്നത്. അത് ലക്ഷദ്വീപിലാണ് ഷൂട്ട് ചെയ്തത്. അണ്ടർവാട്ടറിലാണ് ഷൂട്ട്. ലക്ഷദ്വീപിൽ അറിയാലോ നല്ല ക്ലിയർ വാട്ടറാണ്. ഇവർ ക്യാമറ ഒക്കെ സെറ്റ് ചെയ്ത് ഓക്സിജൻ മാസ്കും കിറ്റുമൊക്കെ വെച്ച് താഴെ വെയിറ്റ് ചെയ്യുന്നു.
വെള്ളത്തിന്റെ മുകളില് നമ്മുടെ ബോട്ട് കിടക്കുന്നു. ആക്ഷനിൽ ഞാനും ഭാവനയും കൂടെ ഒരുമിച്ച് വെള്ളത്തിലേക്ക് ചാടുന്നു. ഭാവന അപ്പോൾ തന്നെ പറഞ്ഞു ചാടില്ലാന്ന്. അപ്പോൾ ലക്ഷദ്വീപിൽ നിന്ന് തന്നെയുള്ള ഡൈവിങ് എക്സ്പേർട് ആയ ഒരു കുട്ടിയെ പകരം കൊണ്ടുവന്നു. ആ കുട്ടി പ്രൊഫഷണൽ ഡൈവർ ആയതുകൊണ്ട് മുടി പറ്റെ വെട്ടിയിരുന്നു. അതുകൊണ്ട് ഭാവനയുടെ മുടി പോലെ വിഗ് വെച്ചു. പക്ഷേ, വെള്ളത്തിൽ ചാടിയപ്പോൾ ഈ മുടി കുട്ടിയുടെ മുഖത്ത് ചുറ്റിവരിഞ്ഞു. അവര് മരണവെപ്രാളത്തില് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവരുള്ള ധൈര്യത്തിൽ ആയിരുന്നു ചാടിയത്. വെള്ളത്തിൽ മുങ്ങിച്ചാകുന്നതിനു മുമ്പുള്ള മൂന്ന വലിയിൽ ഒരു വലി ഞാൻ വലിച്ചു. ക്യാമറമാനും ക്രൂവും ഗംഭീര പെർഫോമൻസ് എന്നാണ് കരുതിയത്. അപ്പോഴേക്കും കൂടെയുണ്ടായിരുന്ന ലക്ഷദ്വീപിൽ നിന്ന് തന്നെയുള്ള ചിലർക്ക് കാര്യം മനസിലായി. അവർ വേഗം ഓക്സിജൻ തന്ന് മുകളിലേക്ക് കൊണ്ടുപോയി’. – മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ആസിഫ് പറഞ്ഞുനിർത്തി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago