Categories: Malayalam

വിജയ് സൂപ്പറും,ഉയരെ,വൈറസ്…വിജയപരമ്പര തുടരാൻ കക്ഷി അമ്മിണിപിള്ളയിലൂടെ ആസിഫ് അലി വീണ്ടും

മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ പ്രിയ നടനാണ് ആസിഫ്‌ അലി.ഈ വർഷം ആസിഫ്‌ അലിയുടെ ചിത്രങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ വലിയ വിജയമായിരുന്നു.ഈ വർഷം ആദ്യം പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗർണമിയും,പിന്നീട് പുറത്തിറങ്ങിയ ഉയരെ,ഏറ്റവും ഒടുവിലായി വൈറസ് എന്നി ചിത്രങ്ങളിൽ എല്ലാം ഗംഭീര പ്രകടനമാണ് ആസിഫ് അലി കാഴ്ചവെച്ചത്.ഈ ചിത്രങ്ങളെല്ലാം തിയറ്ററിൽ വലിയ വിജയമായിരുന്നു എന്നതും മറ്റൊരു യാഥാർത്ഥ്യം.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ടയിൽ ഒരു ഗസ്റ്റ് റോളിൽ ആസിഫ്‌ അലി എത്തിയിരുന്നു. ഈ ചിത്രവും മികച്ച റിപ്പോർട്ടുകളിലൂടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്.തുടർ വിജയങ്ങൾ ശീലമാക്കിയ ആസിഫ് അലി നായകനാകുന്ന അടുത്ത ചിത്രം ആണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രം അടുത്ത വെള്ളിയാഴ്ച തീയേറ്ററുകളിലെത്തും. ഈ വർഷത്തെ വലിയ വിജയങ്ങളുടെ പരമ്പര ഈ ചിത്രത്തിലും തുടരാനാകുമെന്ന് പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.നവാഗതനായ ഡിൻജിത് അയ്യതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സനിലേഷ് ശിവനാണ്.റിജു രാജൻ ആണ് നിർമ്മാണം.സാമുവൽ എബി ആണ് സംഗീത സംവിധായകൻ.
ആസിഫ് അലി രാഷ്ട്രീയ പ്രവർത്തകനായ വക്കീലിന്റെ വേഷത്തിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ തലശ്ശേരി പാട്ടും ട്രെയിലറും എല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.പാട്ടും ട്രെയിലറും പോലെ തന്നെ ചിത്രവും ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago