ആസിഫ് അലിയെ നായകനാക്കി ആർ ജെ മാത്തുക്കുട്ടി സംവിധാനം നിർവഹിച്ച കുഞ്ഞെൽദോ ഇന്ന് തീയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച റിപ്പോർട്ടാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഏകദേശം 2 വർഷം തീയറ്റർ റിലീസിന് വേണ്ടി മാത്രം മാറ്റി വച്ച സിനിമയാണിത്. 19 വയസ്സുള്ള കോളേജ് പയ്യന്നായി ആസിഫ് അലിയുടെ കിടിലൻ പെർഫോമൻസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ഒന്നിച്ചാണ് നിർമ്മാണ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിൻറെ ക്രിയേറ്റീവ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമുമാണ്. സംഗീതം നിർവഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവർത്തിച്ചിരിക്കുന്നത് രാജേഷ് അടൂരും. സെഞ്ചുറി ഫിലിംസ് റിലീസാണ് വിതരണം ചെയ്യുന്നത്.
ഒരു ഫീൽ ഗുഡ് പടത്തിന് വേണ്ട എല്ലാ ചേരുവകളും കുഞ്ഞെൽദോയ്ക്ക് കിട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ കഴിയുമ്പോൾ പ്രേക്ഷകർ സംതൃപ്തിയോടെ കണ്ടിറങ്ങിയ സിനിമയായി തീർന്നിരിക്കുകയാണ് കുഞ്ഞെൽദൊ. സിദ്ധിഖ്, സുധീഷ് തുടങ്ങിയവരെല്ലാം മികച്ചു നിന്നപ്പോൾ തന്റെ ആദ്യ സിനിമക്ക് തന്നെ നല്ലൊരു അനുഭവം സമ്മാനിക്കുവാൻ സംവിധായകൻ മാത്തുകുട്ടിക്ക് സാധിച്ചിട്ടുണ്ട്. ഈ ക്രിസ്മസ്സിന് ഫാമിലി ഓഡിയൻസിനു ഏറ്റവും നല്ല ഒരു ചോയിസ് കൂടിയാണ് കുഞ്ഞെൽദോ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…