പഴയ ആര്‍എക്സ് 100 ബൈക്കില്‍ നാട്ടുകാരെ അമ്പരപ്പിച്ച് റോഡിലൂടെ പോകുന്ന ആസിഫ് അലിയുടെ ചിത്രം വൈറൽ ആകുന്നു. മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയതാരം ആസിഫ് അലിയുടെ ഈരാറ്റുപേട്ടയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ജിബു ജേക്കബിന്‍റെ ‘എല്ലാം ശരിയാകും’ എന്ന സിനിമയുടെ ഷൂട്ടിംഗിന്‍റെ ഭാഗമായിരുന്ന ചിത്രമാണ് ഇത്.
ആസിഫിന്‍റെ ഫാൻസ് പേജിലൂടെയാണ് ഈ ചിത്രം ആദ്യമായ് പുറത്ത് വന്നത്.. ആസിഫിന്‍റെ ബൈക്കോടിക്കല്‍ പകര്‍ത്തിക്കൊണ്ട് ചിത്രത്തിന്റെ ക്യാമറ ക്രൂ മറ്റൊരു വാഹനത്തിൽ പോകുന്നതും കാണാം.മുണ്ടും ഒരു ഫുള്‍ സ്ലീവ് ഷര്‍ട്ടും ഒരു ക്രോസ് ബാഗുമണിഞ്ഞാണ് ആസിഫ് ചിത്രത്തിലുള്ളത്.ആദ്യ രാത്രി , വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, എന്നി ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എല്ലാം ശരിയാകും. ചിത്രത്തിൽ ആസിഫിന്റെ നായിക രജിഷ വിജയന്‍ ആണ് .
ഇതിന് മുൻപ് ആസിഫും രജിഷയും ഒരുമിച്ചഭിനയിച്ചത് ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിലാണ് . പുതിയ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഈരാറ്റുപേട്ടയാണ് . ഷാരിസ്, നെബിൻ, ഷാൽബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. ചിത്രത്തിൽ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി,സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് എലിയ, ജോര്‍ഡി പൂഞ്ഞാര്‍, തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…