മലയാള സിനിമയിലെ യുവതാരനിരയിൽ ശ്രദ്ധേയനും ആസിഫ് അലിയുടെ സഹോദരനുമായ അസ്കർ അലി നായകനാകുന്ന ‘ജിം ബൂം ബാ’ അണിയറയിൽ ഒരുങ്ങുന്നു. നവാഗതനായ രാഹുൽ രാമചന്ദ്രനാണ് ഈ കോമഡി ത്രില്ലറിന്റെ സംവിധാനം നിർവഹിക്കുന്നത്. ബേസിൽ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെയാണ് അസ്കർ അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരം കേന്ദ്രീകൃതമായ മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സച്ചിൻ വി ജിയാണ് ചിത്രത്തിന്റെ നിർമാണം. വിവേക് രാജ്, ലിമു ശങ്കർ, രാഹുൽ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസ്കർ അലിക്ക് പുറമേ ബൈജു സന്തോഷ്, അഞ്ചു കുര്യൻ, നേഹ സക്സേന, അനീഷ് ഗോപാൽ, ലിമു ശങ്കർ, കണ്ണൻ നായർ, രാഹുൽ നായർ ആർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
പി എസ് ജയഹരി ഒറിജിനൽ സ്കോർ ഒരുക്കുമ്പോൾ ജുബൈർ മുഹമ്മദാണ് ഗാനങ്ങൾക്ക് ഈണമിടുന്നത്. പ്രശസ്ത മല്ലു റാപ്പർ ഫെജോയും ചിത്രത്തിന് വേണ്ടി ഒരു ഗാനം ഒരുക്കുന്നുണ്ട്. അനൂപ് വി ഷൈലജയാണ് ക്യാമറാ കൈകാര്യം ചെയ്യുന്നത്. അടുത്ത വർഷം ഫെബ്രുവരി 15ന് ചിത്രം തീയറ്ററുകളിൽ എത്തും
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…