Categories: ReviewsTamil

വെട്രിമാരൻ – ധനുഷ് ടീമിന്റെ മറ്റൊരു മനോഹര ചലച്ചിത്രാനുഭവം | അസുരൻ റിവ്യൂ

റിയലസ്റ്റിക്ക് ഡയലോഗുകളും, ഫൈറ്റുകളും, അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളുമൊക്കെ വെട്രിമാരൻ സിനിമകളിലെ പതിവ് കാഴ്‌ച്ചകളാണ്. അത്തരം കാഴ്‌ചകൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ധനുഷ് നായകനായ അസുരനും എത്തിയിരിക്കുന്നത്. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്കു ശേഷം ധനുഷ് വെട്രിമാരൻ ടീമിന്റെ ഒത്തു ചേരലാണ് അസുരൻ. സാമൂഹികമായ ഒരുപാട് വിഷയങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വർഗ്ഗ വിവേചനവും, ജാതിപ്പോരും ഉൾപ്പടെയുള്ള കാര്യങ്ങൾ സിനിമ തുറന്ന് കാട്ടുന്നു.

Asuran Tamil Movie Review

ഒരു ടെൻഷൻ മൂഡ്‌ ക്രീയേറ്റ് ചെയ്തു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. അവസാനം വരെ ആ ടെൻഷൻ സിനിമയിൽ നിലനിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വളരെ പിരിമുറുക്കം നിലനിർത്തിയും ചിലയിടങ്ങളിൽ നന്നായി റിലാക്സ് ചെയ്യിച്ചും മുന്നേറുന്ന സിനിമ, തമിഴ് നാട്ടിലെ ജാതിയും രാഷ്ട്രീയവും വ്യക്തമായി പറഞ്ഞു വയ്ക്കുന്നു. ജന്മിയുമായി നടക്കുന്ന വഴക്കേറ്റം ശിവ സ്വാമിയുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. ഒരു എസ്‌കേപ്പ് ഡ്രാമ ഗണത്തിൽ എത്തിപ്പെടുമായിരുന്ന ചിത്രം മറ്റൊരു തലത്തിലേക്ക് മാറുന്നിടത്താണ് ‘അസുരന്റെ’ യഥാർത്ഥ വിജയം. ധനുഷിന്റെ ശിവ സ്വാമിയെ പ്രശംസിക്കാൻ വാക്കുകളില്ല, ലുക്ക്‌ കൊണ്ടും വർക്ക് കൊണ്ടും എല്ലാം കിടിലം, വൈകാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. മകനെ രക്ഷിക്കാൻ ഓടുന്ന ശിവസ്വാമിയെ ആളുകൾക്ക് നന്നായി കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നു ധനുഷിലൂടെ. രണ്ടുകുട്ടികളുടെ അച്ഛനായ പാവത്താനായ 45കാരനായും ചോരത്തിളപ്പുള്ള മുൻകോപിയായ ചെറുപ്പക്കാരനായ, വീണ്ടും കുടുംബത്തിനായി തന്റെ അസുരഭാവങ്ങളിലേക്ക് തിരിച്ചുപോകുന്ന മധ്യവയസ്കൻ ആയും ധനുഷ് തകർത്തിരിക്കുന്നു. പച്ചൈയമ്മാൾ മഞ്ജുവിന്റെ അടുത്ത് കണ്ടതിൽ വെച്ച് വിരളമായ നല്ല കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. തമിഴിലേക്കുള്ള അരങ്ങേറ്റം ഇത്ര വൈകിയെങ്കിലും അത് എന്നെന്നും ഓർമയിൽ നിൽക്കുന്ന ശക്തവും മികച്ചതുമായ റോളിലൂടെയാണെന്ന് മഞ്ജു വാര്യർക്ക് അഭിമാനിക്കാം.

Asuran Tamil Movie Review

ചിത്രത്തിൽ മടുപ്പുളവാക്കുന്നതോ അനാവശ്യമായതോ ആയ ഒരു സീൻ പോലും ഇല്ല എന്നത് ശ്രദ്ധേയമാണ്. മികച്ച പ്രകടനങ്ങളിലൂടെ അഭിനേതാക്കളും പ്രേക്ഷകരെ ആകാംക്ഷയുടെയും ആവേശത്തിന്റെയും നിൽക്കുവാൻ സഹായിക്കുകയും ചെയ്‌തു. വേൽ രാജിന്റെ ദൃശ്യങ്ങളും, ജി.വി പ്രകാശിന്റെ സ്കോറുകളുമാണ് സിനിമയുടെ ജീവൻ. പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ ആണ് ചിത്രത്തിന്റെ ഹൈലൈറ്റു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വളരെ റോ ആയിട്ടുള്ള ആക്ഷനുകൾ ആണ് ഈ ചിത്രത്തിൽ അദ്ദേഹം ചെയ്തിരിക്കുന്നത്. പ്രി ഇന്റർവെൽ ഫൈറ്റ്, ക്ലൈമാക്സ് ഫൈറ്റ് ഒക്കെ അസാധ്യമായിരുന്നു. ഒരു പക്കാ എന്റർടൈനർ പ്രതീക്ഷിച്ചു പോകുന്നവർക്ക് ഒരു പക്ഷേ നിരാശയായിരിക്കും ഫലം. പക്ഷേ മികച്ചൊരു ചലച്ചിത്രാനുഭവം തേടിപോകുന്നവർക്കുള്ള സമ്മാനമാണ് അസുരൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago