സാബു മോനോ ഡെയ്ഞ്ചര്‍ ഫിറോസോ ഉണ്ടായിരുന്നുവെങ്കില്‍ റോബിനെ നിലം തൊടീക്കില്ലായിരുന്നു, പറത്തിയേനെ, ഒന്നിനും കൊള്ളാത്ത വേട്ടാവളിയനാണ് റോബിനെന്നും അശ്വന്ത് കോക്ക്

ബിഗ് ബോസ് സീസൺ നാലിലൂടെ ശ്രദ്ധ നേടിയ റോബിൻ രാധാകൃഷ്ണന് എതിരെ രൂക്ഷവിമർശനങ്ങളുമായി യുട്യൂബർ അശ്വന്ത് കോക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോബിന് എതിരെ വൻ വിമർശനങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റോബിന് എതിരെ അശ്വന്ത് കോക്ക് രംഗത്ത് എത്തിയത്. റോബിനെ പോലെ തന്റെ രൂപം മാറ്റിയെത്തിയാണ് അശ്വന്ത് കോക്ക് റോബിന് എതിരായ പ്രസ്താവനകൾ നടത്തിയത്. കേരളം കണ്ട ഏറ്റവും വലിയ വേട്ടാവളിയനാണ് റോബിൻ എന്ന് അശ്വന്ത് പറഞ്ഞു. റോബിൻ ഉണ്ടായിരുന്ന ബിഗ് ബോസ് സീസൺ നാല് ബിഗ് ബോസ് മലയാളത്തിലെ ഏറ്റവും ദുർബലമായ സീസൺ ആയിരുന്നെന്നും ആർക്കും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലെന്നും അശ്വന്ത് പറയുന്നു. ഇരവാദം സ്ട്രാറ്റജിയാക്കി കൊണ്ടുവന്ന റോബിനെ സീരിയല്‍ കണ്ടിരുന്ന വീട്ടമ്മമാരും കുറേ ആളുകളും ഇഷ്ടപ്പെട്ടെന്നും അങ്ങനെ അവരെ ഫാൻസ് ആയി ലഭിച്ചെന്നും അശ്വന്ത് പറഞ്ഞു.

എതിരാളികളില്ലാതിരുന്നത് റോബിന് ഗുണമായി. പക്ഷേ, എങ്ങനെ പെരുമാറണം എന്ന് അറിയാത്ത വേട്ടാവളിയന്‍ എന്നതില്‍ കൂടുതലൊന്നും റോബിനെക്കുറിച്ച് പറയാനില്ല. സാഹചര്യങ്ങളെ എങ്ങനെ നേരിടണം എന്ന് അറിയാത്തതിനാലാണ് റോബിൻ പുറത്തായത്. കഴിഞ്ഞ സീസണിൽ സാബു മോനോ ഡെയ്ഞ്ചർ ഫിറോസോ ഉണ്ടായിരുന്നുവെങ്കില്‍ റോബിനെ നിലം തൊടീക്കില്ലായിരുന്നെന്നും പറത്തിയേനെ എന്നും അശ്വന്ത് കോക്ക് പറയുന്നു. ദിസ് ഈസ് റോബിൻ എന്ന ഡയലോഗ് പോലും ആദ്യ സീസണിൽ സാബുമോൻ പേളിയോട് പറഞ്ഞത് അനുകരിച്ചതാണെന്നും അശ്വന്ത് ആരോപിക്കുന്നു.

മുഴുവനായും മാനുപ്പുലേറ്ററായ, യാതൊരു വ്യക്തിത്വവും ഇല്ലാത്ത വളരെ ഫേക്ക് ആയിട്ടുള്ള, ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്‍ ആണ് റോബിനെന്നും അശ്വന്ത് പറയുന്നു. വേട്ടാവളിയന്‍ എന്നതിന് ഇത്രത്തോളം ചേരുന്നൊരാള്‍ കേരള ചരിത്രത്തിൽ ഇല്ലെന്നും റോബിൻ പറയുന്നു. ജനശ്രദ്ധയില്‍ നിറഞ്ഞു നില്‍ക്കാന്‍ വേണ്ടി റോബിന്‍ കാണിച്ചു കൂട്ടിയിട്ടുള്ള കോപ്രായങ്ങളാണ് ബിഗ് ബോസിന് ശേഷം കണ്ടത്. അലറി വിളി കൊണ്ട് മാത്രം കാര്യമില്ലെന്ന് മനസിലായപ്പോൾ റോബിന്‍ ഉപജാപം പരിപാടി തുടങ്ങി. ഇവനെ പോലെ കഴിവില്ലാത്തവര്‍ക്ക് സിനിമയില്‍ കയറിപ്പറ്റാന്‍ പറ്റില്ല. അതിനായാണ് ശാലു പേയാടുമായി അടുപ്പത്തിലായതെന്നും അശ്വന്ത് പറയുന്നു. റോബിന്റെ ഏറ്റവും മോശം പ്രകടനം കണ്ടത് വിവാഹ നിശ്ചയ ചടങ്ങിൽ ആണെന്നും അശ്വന്ത് പറഞ്ഞു. റോബിനെ പോലൊരാള്‍ക്ക് നില്‍ക്കാന്‍ സാധിക്കുന്നു, ആളുകള്‍ കൂടുന്നുവെന്നത് തന്നെ പതറ്റിക് ആണെന്നും അശ്വന്ത് വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago