കഴിഞ്ഞ ദിവസം ആയിരുന്നു പാമ്പ് പിടിക്കുന്നതിനിടയിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. വാവ സുരേഷ് ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ പാമ്പ് പിടുത്തത്തിന്റെ രീതിക്കെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുകയാണ്. തികച്ചും അശാസ്ത്രീയമാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്നാണ് ആരോപണം. പാമ്പിന് തന്നെ ഉപദ്രവകരമാകുന്ന തരത്തിലാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്നും ചിലർ വാദിക്കുന്നു. വാവ സുരേഷിന്റെ പാമ്പ് പിടുത്തത്തിന് എതിരെ അശ്വന്ത് കോക് എന്ന വ്ലോഗറും രംഗത്തെത്തി.
വാവ സുരേഷിന് പാമ്പ് പിടിക്കുമ്പോൾ ലഭിക്കുന്നത് ഒരു തരത്തിലുള്ള പരമാനന്ദം ആണെന്നും പാമ്പിനെ പിടിച്ച് കഴിഞ്ഞ് പാമ്പിനെ കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ അത് ആളുകൾ കാണുമ്പോൾ ലഭിക്കുന്ന ആ പരമാനന്ദത്തിന് വേണ്ടിയാണ് വാവ സുരേഷ് പാമ്പിനെ പിടിക്കുന്നതെന്നും അശ്വന്ത് പറയുന്നു. അദ്ദേഹം ശാസ്ത്രീയമായ രീതിയിലല്ല പാമ്പ് പിടിക്കുന്നതെന്ന് കാലാകാലങ്ങളാണ് ആളുകൾ പറയുന്ന കാര്യമാണെന്നും അശ്വന്ത് ആരോപിക്കുന്നു.
പാമ്പിനെ പിടിച്ച് അതിനെയും കൊണ്ട് അഭ്യാസപ്രകടനങ്ങൾ നടത്തുമ്പോൾ കൂടി നിൽക്കുന്ന ആളുകൾ കൈയടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. സർക്കസിലെ ഒരു കോമാളിക്ക് ലഭിക്കുന്ന ആനന്ദമാണ് അദ്ദേഹത്തിന് അപ്പോൾ ലഭിക്കുന്നത്. യാതൊരു തരത്തിലുമുള്ള മുൻകരുതലുകളും എടുക്കാതെയാണ് ഇദ്ദേഹം പാമ്പിനെ പിടിക്കുന്നതെന്നും ഇത്രയും അശാസ്ത്രീയമായുള്ള പാമ്പ് പിടുത്തം അധികാരപ്പെട്ടയാളുകൾ നിയന്ത്രിക്കണമെന്നും അശ്വന്ത് ആവശ്യപ്പെടുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…