നാട്ടിൽ തെരുവുനായ്ക്കളുടെ ശല്യം വളരെയധികമാണ്. തെരുവുനായ്ക്കളെ കൊല്ലണമെന്ന ആവശ്യം ഒരു ഭാഗത്ത് ശക്തമാകുമ്പോൾ മറ്റൊരു ഭാഗത്ത് തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആളുകൾ മുറവിളി കൂട്ടുകയാണ്. അത്തരം ആവശ്യം സോഷ്യൽ മീഡിയയിൽ ഉയർത്തുന്നവരോട് എങ്കിൽ നിങ്ങൾ ഈ നായ്ക്കളെ വീട്ടിൽ കൊണ്ടുപോയി സംരക്ഷിക്കൂ എന്നാണ് സോഷ്യൽ മീഡിയ സമൂഹം ആവശ്യപ്പെടുന്നത്. ഏതായാലും തെരുവുനായ്ക്കളെയെല്ലാം കൊണ്ടുപോയി സംരക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് അശ്വന്ത് കോക്ക് എന്ന വ്യക്തി.
സിനിമാ റിവ്യൂ അവതരിപ്പിച്ച് സോഷ്യൽമീഡിയയിൽ സജീവമാണ് അശ്വന്ത് കോക്ക്. കേരളത്തിലെ മുഴുവൻ തെരുവു നായ്ക്കളെയും ദത്തെടുക്കുമെന്നാണ് അശ്വന്ത് കോക്ക് അറിയിച്ചിരിക്കുന്നത്. ‘കേരളത്തിലെ മുഴുവൻ നായ്ക്കളെയും അശ്വന്ത് കോക്ക് ദത്തെടുക്കും’ – എന്നാണ് സോഷ്യൽ മീഡിയയിൽ അശ്വന്ത് കോക്ക് കുറിച്ചത്. അതേസമയം, അശ്വന്ത് ഇങ്ങനെ പറഞ്ഞത് കാര്യമായിട്ടാണോ അതോ സർക്കാസം ആണോ എന്ന സംശയത്തിലാണ് മലയാളികൾ. എന്തൊക്കെയാണെങ്കിലും തെരുവു നായ വിഷയത്തിൽ ഉടൻ തന്നെ ഒരു ശാശ്വത പരിഹാരം വേണമെന്നാണ് മലയാളികൾ ആവശ്യപ്പെടുന്നത്.
ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലൂടെയാണ് അശ്വന്ത് കോക്ക് ശ്രദ്ധിക്കപ്പെടുന്നത്. ചങ്ക്സ് സിനിമയിൽ ഒരു സുപ്രധാന കഥാപാത്രത്തെ അശ്വന്ത് കോക്ക് അവതരിപ്പിച്ചിരുന്നു. ഫേസ്ബുക്കിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഫാൻ ഫൈറ്റ് ക്ലബ് എന്ന ഗ്രൂപ്പ് അശ്വന്തിന്റെ ആശയം ആയിരുന്നു. സിനിമ റിവ്യൂകളിലൂടെ ഏറെ ശ്രദ്ധനേടിയ വ്യക്തി കൂടിയാണ് അശ്വന്ത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…