മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവേഴ്സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.
അശ്വതി വിവാഹം ചെയ്തിരിക്കുന്നത് ശ്രീകാന്തിനെയാണ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. ഇന്ന് ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 8 കൊല്ലം തിരിഞ്ഞിരിക്കുകയാണ്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹ ചിത്രങ്ങൾ ഇപ്പോൾ അശ്വതി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ്. ചിത്രങ്ങളോടൊപ്പം വളരെ രസകരമായ ഒരു കുറിപ്പും അശ്വതി പങ്കുവെക്കുന്നുണ്ട്. അശ്വതിയും ശ്രീകാന്തും തമ്മിൽ നടന്ന ഒരു സ്നേഹ സംഭാഷണമാണ് കുറിപ്പിന്റെ രൂപത്തിൽ അശ്വതി പങ്കുവച്ചിരിക്കുന്നത്. ഇന്ന് രാവിലെ 7 കാലിന് നടന്ന സംഭവമാണ് ഇതെന്നും അശ്വതി പറയുന്നുണ്ട്.
അശ്വതിയുടെ കുറിപ്പ്:
“ഞാൻ,അതേ നമ്മൾ ഇപ്പഴാണ് ആദ്യമായിട്ട് കണ്ടതെങ്കിൽ നമ്മക്ക് അന്നത്തെ പോലെ സ്നേഹം തോന്നുമായിരുന്നോ,കെട്ടിയോൻ,ഞാൻ ഈ ചായ കുടിച്ച് കഴിഞ്ഞിട്ട് ആലോചിച്ച് പറഞ്ഞാ മതിയോ.”
എന്നാൽ 9:00 ആയിട്ട് മറുപടി ഒന്നും ലഭിച്ചില്ലെന്നും അശ്വതി പറയുന്നുണ്ട്. ചായ ഇതുവരെ തീരാത്തത് കൊണ്ട് ഇടിയപ്പത്തിന് മുട്ടക്കറി വയ്ക്കാൻ പോവ്വാണ് ഞാൻ. ചായ ഈ ആഴ്ച്ച തീർന്നാൽ മറുപടി പോസ്റ്റുന്നതായിരിക്കും അശ്വതി പറയുന്നു.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…