ജൂൺ 1 ആയ ഇന്നലെ പുതിയ ഒരു അധ്യായന വർഷം ആരംഭിച്ചിരിക്കുകയാണ്. എല്ലാ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അമ്മമാരെ കാത്തു കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങളും കുഞ്ഞുങ്ങളെ നോക്കി മരച്ചുവട്ടിലിരിക്കുന്ന അമ്മമാരും ഇന്നലെ സ്ക്രീനിൽ ഉണ്ടായിരുന്നില്ല. ഓൺലൈൻ ക്ലാസുകൾ ആയിരുന്നു ഇന്നലെ കുട്ടികളെ വരവേറ്റത്. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കായി ക്ലാസെടുത്ത സായി ടീച്ചർ ഇപ്പോൾ ലോകമെമ്പാടും വൈറലായിരിക്കുകയാണ്. ആരെയും ആകർഷിക്കുന്ന തരത്തിലായിരുന്നു ടീച്ചറുടെ അവതരണം. പൂച്ചകളുമായി എത്തിയ സായി ടീച്ചർ കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ക്ലാസ് വളരെ ഭംഗിയായി പൂർത്തിയാക്കി. എന്നാൽ അപമാനിക്കുന്ന തരത്തിലും ചില സൈബർ ആക്രമണങ്ങൾ നേരിടുകയുണ്ടായി ചില അധ്യാപകർ. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുകയാണ് അവതാരിക അശ്വതി ശ്രീകാന്ത്.
അശ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഓൺലൈൻ ക്‌ളാസ്സുകൾ കുട്ടികൾക്കും ടീച്ചർമാർക്കും പുതിയതാണ്. സാധാരണ ക്ലാസ് നടക്കുമ്പോൾ അത് ടീച്ചറിന്റെയും കുട്ടികളുടെയും മാത്രം ലോകമാണ്.അതിലേയ്ക്ക് കണ്ണ് നട്ട് ഒരു സൈബർ ലോകം മുഴവൻ ഇരിക്കുന്നുവെന്ന ചിന്ത തന്നെ അവരെ കോൺഷ്യസ് ആക്കും. അതിൽ നിന്ന് സ്വയം മാറി നിൽക്കുക എന്നത് ഒരു സാമാന്യ മര്യാദ ആണ്. അതിൽ തമാശ കാണുന്ന പ്രവണത നല്ലതല്ല എന്ന അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നു.
Respect their privacy
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…