Categories: Malayalam

“ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ”…ഇല്ലായെന്ന് അശ്വതിയുടെ മറുപടി… ആ പ്രണയത്തിന് ഇത് ഏഴാം വാർഷികം

മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അശ്വതി തന്റെ വിവാഹ വാർഷിക ദിനത്തിൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. വീട്ടുകാർ സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്ന് പ്രതീക്ഷയില്ലാതിരുന്ന കാലത്ത് ഇറങ്ങി വരുമോ എന്ന് ചോദിച്ച കാമുകനോട് തനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം എന്നായിരുന്നു അശ്വതിയുടെ മറുപടി. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താൽ ഒരു രസോണ്ടാവൂല്ല എന്ന് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് അശ്വതി ഇപ്പോൾ. ഇച്ചിരി കാത്തിരുന്നിട്ട് ആണെങ്കിലും കല്യാണം നടന്നതിന്റെ സന്തോഷവും ഇപ്പോൾ അശ്വതി പങ്കുവയ്ക്കുകയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ചുവടെ :

വീട്ടുകാര് സമ്മതിച്ചിട്ട് കല്യാണം നടക്കുമെന്നു ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത് കാമുകന്റെ ക്‌ളീഷേ ചോദ്യം : ഞാൻ വിളിച്ചാ നീ ഇറങ്ങി വരുവോ?
കണ്ണിൽ ചോരയില്ലാത്ത കാമുകി: ഇല്ല 😐
കാമുകൻ: നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവിൽ ഞാൻ മണ്ടനാകും (അന്ന് ‘ശശി’ പ്രയോഗം നിലവിൽ വന്നിരുന്നില്ല)
കാമുകി: ഓഹ്, അതല്ലെന്ന്… എനിക്ക് മേക്കപ്പ് ഒക്കെ ഇട്ട് കല്യാണ സാരിയൊക്കെ ഉടുത്തൊരു ഫോട്ടോ എടുക്കണം. രജിസ്റ്റർ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്‌താൽ ഒരു രസോണ്ടാവൂല്ല 😬
കാമുകൻ : 🙆🏻‍♂️

കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര് കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി. പക്ഷേ അത് തൂക്കാൻ ഭിത്തിയേൽ എങ്ങാൻ ആണിയടിച്ചാൽ വിവരമറിയും ന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അല്ലേലും അച്ഛൻ സമ്മതിക്കാതെ ഞാൻ ഒന്നും ചെയൂല്ലല്ലോ 🙈

Happy anniversary my love Sreekanth Sree

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago