പറയാൻ മറന്നുപോയ കഥകളും ഓർമയിൽ എങ്ങും ഇല്ലാത്ത കഥകളും പറയാൻ കൊതിക്കാത്തതുമായ പല കഥകളും നിറഞ്ഞ ഇടമാണ് ഓരോ ഭ്രാന്താലയവും. അവിടെ ഉള്ളവർക്ക് എന്നും പുതിയ കഥകളാണ് ഉള്ളത്. അത്തരം ഭ്രാന്താലയങ്ങളെ അധികരിച്ച് നിരവധി സിനിമകൾ കണ്ടിട്ടുള്ള മലയാളികൾക്ക് അവതരണത്തിലെ വേറിട്ടൊരു കാഴ്‌ചയും ഉദ്വെഗജനകമായ നിമിഷങ്ങളും സമ്മാനിച്ച് എത്തിയിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ അതിരൻ. വിവേക് എന്ന നവാഗത സംവിധായകന്റെ ചിത്രത്തിന് ഫഹദ് ഡേറ്റ് കൊടുത്തപ്പോൾ തന്നെ ഇതിൽ എന്തോ ഉണ്ടെന്ന് പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട്. അതിന്റെ ഒരു പൂർത്തീകരണം തന്നെയാണ് തീയറ്ററുകളിലും കാണാൻ സാധിച്ചിരിക്കുന്നത്.
ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അതിരൻ സത്യവും മിഥ്യയും തമ്മിലുള്ള ഒരു അതിർവരമ്പുകളിലൂടെയാണ് പ്രേക്ഷകനെ കൊണ്ട് പോകുന്നത്. 1970കളിലെ കഥയാണ് ചിത്രം പറയുന്നത്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഹിൽ സ്റ്റേഷനിൽ ഒറ്റപ്പെട്ട് നിൽക്കുന്ന മാനസികാരോഗ്യ കേന്ദ്രം. അവിടെ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെക്കുറിച്ച് പരിശോധിക്കാൻ ഒരു ഡോക്ടറെത്തുന്നു. നായകനായ ഡോക്ടറിലൂടെ കഥ തുടങ്ങുകയാണ്. ആശുപത്രിയിലെ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഇവിടെയെത്തുന്നത് സൈക്കാട്രി തലവനായ മൂലേടത്ത് കണ്ണൻ നായർ എന്ന എം.കെ നായരാണ്. അവിടെ ഓട്ടിസ്റ്റിക്കായ ഒരു പെൺകുട്ടിയെ അയാൾ കണ്ടുമുട്ടുന്നു. അവളുടെ ജീവിതത്തെയും ഭൂതകാലത്തെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ചുരുളഴിക്കാൻ അയാൾ നടത്തുന്ന ശ്രമം, നേരിടേണ്ടി വരുന്ന എതിർപ്പുകള്‍ എന്നിവയിലൂടെ കടന്നു പോകുന്ന ചിത്രം അപ്രതീക്ഷിതമായ ട്വിസ്റ്റോട് കൂടി അവസാനിക്കുന്നു.
ഫഹദ് ഫാസിൽ എന്ന നടൻ ഒരു വിസ്‌മയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിക്ക് ശേഷം അതിരനിലെ എം കെ നായരിലേക്ക് എത്തുമ്പോൾ കണ്ണുകളിൽ കൂടിയും അഭിനയം നിറക്കുന്ന ഫഹദിനെയാണ് പ്രേക്ഷകൻ കാണുന്നത്. ആ കണ്ണുകളിൽ ഭീതിയും പ്രണയവും ദുരൂഹതയും അതിനെല്ലാം ഉപരി ഒരു കൗശലതയും കാണുവാൻ സാധിക്കും. നിത്യ എന്ന സായി പല്ലവിയുടെ കഥാപാത്രം ശെരിക്കും ഞെട്ടിച്ചു.ഡയലോഗുകൾ ഒന്നും നിത്യക് ആവിശ്യമില്ല. കണ്ണുകൾ കൊണ്ട് കഥപറയുകയാണ് നിത്യ. ഏത് വേഷവും തന്മയത്തത്തോടെ ചെയ്യാൻ കഴിവുള്ള രഞ്ജിപണിക്കരുടെ ജയനാരായണ വർമ്മ കളരിഗുരുക്കളായുള്ള കഥാപാത്രം തികച്ചും ഞെട്ടിച്ചു. സായ് പല്ലവിയുടെയും രഞ്ജിപണിക്കരുടെയും അച്ഛൻ മകൾ കോമ്പിനേഷൻ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചു. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, സുരഭി, നന്ദു, ലെന തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുമുണ്ട്.
തിരക്കഥയുടെ ബലം തികച്ചും ദൃശ്യമാകുന്ന തരത്തിൽ തന്നെയാണ് ചിത്രത്തിലുടനീളമുള്ളത്. ദശാബ്ദങ്ങൾ പിന്നോട്ട് പോകുമ്പോൾ ആവശ്യകമായ എല്ലാ മാറ്റങ്ങളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്‌തിട്ടുണ്ട്. ഛായാഗ്രാഹകൻ അനു മൂത്തേടത്തും പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ച ജിബ്രനും ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിച്ചു. വിഷുവിന്റെ ആഘോഷങ്ങൾക്ക് അല്പം ഭീതിയുടെയും കൂടി വർണ്ണങ്ങൾ സമ്മാനിക്കുന്ന അതിരൻ മലയാളികൾക്ക് ഫഹദ് ഫാസിലിൽ നിന്നുമുള്ള മറ്റൊരു അത്ഭുതം കൂടിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…