ഐപിഎൽ മത്സരത്തിനിടെ ഗാലറിയിൽ ഷാരൂഖിനൊപ്പം കറുത്ത ടീഷർട്ട് ധരിച്ച് ഇരിക്കുന്ന തമിഴ് സംവിധായകൻ അറ്റ്‌ലിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചവർക്ക് മറുപടിയുമായി അദ്ദേഹമിപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. കറുത്ത ടീഷർട്ട് ധരിച്ച് അറ്റ്‌ലി ഗ്യാലറിയിൽ ഷാരൂഖിനൊപ്പം ഇരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ‘എടാ നിനക്ക് കറുത്ത വസ്ത്രം ഇടണമായിരുന്നോ? തിരഞ്ഞു കണ്ടുപിടിക്കേണ്ടി വരുന്നല്ലോ…’എന്ന ആക്ഷേപത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
ഇൗ മീം പോസ്റ്റ് ചെയ്തവർക്ക് അദ്ദേഹം ആദ്യം തന്നെ നന്ദി പറയുന്നുണ്ട്. ഹിന്ദി, ഇംഗ്ലിഷ് എന്നത് വെറും ഭാഷകൾ മാത്രമാണെന്നും അതൊരു അറിവല്ല എന്നും കറുപ്പും വെളുപ്പും എന്നു പറയുന്നത് വെറും നിറങ്ങൾ ആണെന്നും അദ്ദേഹം പറയുന്നു. തന്നെ ഇഷ്ടമില്ലാത്തവർ താൻ വളരെ കറുപ്പാണ് എന്നും തനിക്ക് ഇങ്ങനെ ഒരു ഭാര്യയെ ലഭിക്കേണ്ടത് അല്ലായിരുന്നു എന്നും പറയാറുണ്ടെന്നും തന്നെ ഏറ്റവും ഇഷ്ടമുള്ളത് തന്റെ ഹേറ്റേഴ്സിന് ആണെന്നും അദ്ദേഹം പറയുന്നു. തന്റെ ആരാധകർ തന്നെ പറ്റി മൂന്നോ നാലോ തവണ പറയുമ്പോൾ തന്നെ ഇഷ്ടമില്ലാത്തവർ തന്നെപ്പറ്റി നൂറിലധികം തവണ പറയുന്നുണ്ട് എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വലിയ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വിജയ്ക്കൊപ്പം തന്റെ മൂന്നാമത്തെ ചിത്രമാണെന്നും മറ്റ് താരങ്ങൾക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. പക്ഷേ തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ തീരുമാനിക്കുമ്പോൾ വിജയുടെ മുഖം മാത്രമാണ് തന്റെ മനസ്സിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…