പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ വന്നതിനെത്തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. 2018ലെ ക്രിസ്മസ് സമയത്ത് റിലീസ് ആയ സീറോ എന്ന ചിത്രത്തിനുശേഷം അദ്ദേഹത്തിന്റെ പുതിയ റിലീസുകളും പുതിയ പ്രഖ്യാപനങ്ങളും ഒന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് പുതിയ ചിത്രത്തെ പറ്റിയുള്ള അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് ബോളിവുഡ് വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു.
ഇപ്പോൾ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തെ പറ്റി ഒരു സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. വിജയചിത്രം ബിഗിലിന്റെ പബ്ലിസിറ്റിക്കായുള്ള വാർത്താസമ്മേളനത്തിൽ തെലുങ്ക് സംവിധായകനും തിരക്കഥാകൃത്തുമായ ഹരീഷ് ശങ്കറാണ് കിംഗ് ഖാന്റെ പുതിയ ചിത്രത്തെ പറ്റിയുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്. ബിഗിൽ സംവിധാനം ചെയ്തിരിക്കുന്ന അറ്റ്‌ലിക്ക് ഒപ്പമുള്ള ഷാരൂഖാന്റെ പുതിയ ചിത്രം ഉറപ്പിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു ആരാധകൻ എന്ന നിലയിൽ ഈ ചിത്രത്തിനായി താൻ ഏറെ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…