Categories: Bollywood

ബിഗിളിന് ശേഷം അറ്റ്ലീ ചിത്രം ഷാരൂഖിനൊപ്പം;ചിത്രത്തിന്റെ പേര് ‘സംഘി’? പ്രഖ്യാപനം ഷാരൂഖിന്റെ പിറന്നാൾ ദിനത്തിൽ

ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വൻ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം ബോക്സ് ഓഫീസ് ചരിത്രം തന്നെ മാറ്റി കുറിച്ചിരിക്കുകയാണ്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ 150 കോടിക്കു മുകളിൽ കളക്ഷൻ നേടിയ ചിത്രം 4 ദിവസം പിന്നിടുമ്പോൾ 175 കോടിക്ക് മുകളിലായിരുന്നു കളക്ഷൻ. വർക്കിംഗ് ഡേയിലും ഉഗ്രൻ കളക്ഷൻ നേടുന്ന ഈ ചിത്രം അഞ്ചാം ദിനമായ ഇന്ന് 200 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഹിറ്റുകളിലൊന്നായി ബിഗിൽ എഴുതപ്പെടും. ആദ്യ മൂന്നു ദിവസം കൊണ്ട് 66 കോടി രൂപ തമിഴ് നാട്ടിൽ നിന്ന് മാത്രം നേടിയ ഈ ചിത്രം അവിടെ നിന്ന് മാത്രം നൂറു കോടി കളക്ഷൻ ഉടൻ സ്വന്തമാക്കും.

അറ്റ്ലീയുടെ അടുത്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ ആയിരിക്കും നായകൻ എന്ന നിലയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ‘സംഘി’ എന്നാണെന്നറിയുന്നു.കിംഗ്‌ ഖാന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതുന്നു.


പുതിയതായി റിലീസ് ചെയ്ത ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെടാതെ വന്നതിനെത്തുടർന്ന് അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാൻ. 2018ലെ ക്രിസ്മസ് സമയത്ത് റിലീസ് ആയ സീറോ എന്ന ചിത്രത്തിനുശേഷം അദ്ദേഹത്തിന്റെ പുതിയ റിലീസുകളും പുതിയ പ്രഖ്യാപനങ്ങളും ഒന്നുമുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ നവംബർ രണ്ടിന് പുതിയ ചിത്രത്തെ പറ്റിയുള്ള അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് ബോളിവുഡ് വൃത്തങ്ങളിൽ സംസാരമുണ്ടായിരുന്നു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago