ബംഗളൂരു: നടൻ വിജയ് സേതുപതിക്ക് എതിരെ ബംഗളൂരു വിമാനത്താവളത്തിൽ ആക്രമണശ്രമം. താരത്തെ പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്താനും ശ്രമം ഉണ്ടായി. ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണശ്രമം ഉണ്ടായത്. ബംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ ആക്രമിച്ചത്. കഴിഞ്ഞദിവസം രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം നടന്നത്. സഹയാത്രികനാണ് വിജയ് സേതുപതിയെ ആക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിക്കാനാണ് വിജയ് സേതുപതി രാത്രിയോടെ ബംഗളൂരുവില്‍ എത്തിയത്. പിന്നാലെ, ഓടിയെത്തിയ ഒരാള്‍ വിജയ് സേതുപതിയെ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്താന്‍ ശ്രമിക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഉടൻ തന്നെ ഇയാളെ വിമാനത്താവളത്തിലെ സുരക്ഷാസേനയും വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്നവരും ചേർന്ന് കീഴടക്കി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോൺസൺ എന്നു പേരുള്ള മലയാളിയാണ് വിജയ് സേതുപതിയെ ആക്രമിച്ചത്. ബംഗളൂരുവിൽ താമസിക്കുന്ന ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇയാളുടെ ആക്രമണത്തിൽ വിജയ് സേതുപതിക്ക് ഒപ്പമുണ്ടായിരുന്ന നടൻ മഹാഗാന്ധിക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം, കേസിന് താൽപര്യമില്ലെന്ന് വിജയ് സേതുപതി അറിയിച്ചു. എന്നാൽ, സംഭവത്തിൽ സ്വമേധയാ കേസ് എടുക്കുമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. ആക്രമണത്തിൽ വിജയ് സേതുപതിക്ക് പരിക്കില്ല. വിമാനത്താവളത്തിന് പുറത്തേക്ക് നടന്നു വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഇയാൾ ഓടി വരികയായിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…