ഗുണ്ട ജയനേയും കൂട്ടരേയും ഏറ്റെടുത്ത് പ്രേക്ഷകര്‍; മികച്ച പ്രതികരണം; ചിത്രം സര്‍പ്രൈസ് ഹിറ്റിലേക്ക്?

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി അരുണ്‍ വൈഗ ഒരുക്കിയ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ തീയറ്ററുകളിലെത്തിയിരിക്കുകയാണ്. സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രമെത്തിയത്. സിജു വില്‍സണ്‍, ജാഫര്‍ ഇടുക്കി, ഷറഫുദ്ദീന്‍, ശബരീഷ് വര്‍മ, ജോണി ആന്റണി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രം ഒരു സര്‍പ്രൈസ് ഹിറ്റാകുമോ എന്നാണ് അറിയേണ്ടത്.

ചിത്രം കണ്ട് നിരവധി പേര്‍ അഭിപ്രായവുമായി എത്തി. സൈജു കുറുപ്പിന്റെ വമ്പന്‍ ഹിറ്റെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. സിജു വിത്സന്റെ കഥാപാത്രവും അഭിനന്ദനമേറ്റുവാങ്ങി. ശബരീഷ് വര്‍മയുടെ ഗാനങ്ങളാണ് മറ്റൊരു ഹൈലറ്റായി ചൂണ്ടിക്കാട്ടുന്നത്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവര്‍ തകര്‍ത്തുവെന്നാണ് മറ്റൊരഭിപ്രായം. ചിത്രത്തിന്റെ ക്ലൈമാക്‌സിനും മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കല്യാണത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. സാബുമോന്‍, സുധീര്‍ കരമന, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 day ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago