മലയാളത്തിന്റെ പ്രിയനടൻ ജോജു ജോർജ് നായകനായി എത്തിയ ചിത്രം ഇരട്ട തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ജോജു ജോർജ് എത്തുന്നത്. സിനിമയെക്കുറിച്ച് നിരവധി പ്രേക്ഷകരാണ് മികച്ച അഭിപ്രായങ്ങൾ കുറിക്കുന്നത്. ഇതിനിടയിൽ ഇരട്ട സിനിമയെക്കുറിച്ച് ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്.
പോസ്റ്റ് ഇങ്ങനെയാണ്, ‘ ഇന്നലെ ഈ സിനിമ കണ്ടു.. ജോജു രണ്ടു റോളുകളില്‍ തകര്‍ത്താടിയ അടിപൊളി പടം. തകര്‍ത്താടിയെന്നോ അഴിഞ്ഞാടിയെന്നോ എന്താ പറയേണ്ടതെന്നറിയില്ല. ഒന്നു മാത്രം പറയാം, ഏതു കഥാപാത്രങ്ങളും ഈ മനുഷ്യന്റെ കയ്യില്‍ ഭദ്രമാണ്. അതുറപ്പ്. രണ്ടു കഥാപാത്രങ്ങളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് വിനോദിനെയാണ്. അതിമനോഹരം. അതിനര്‍ത്ഥം പ്രമോദ് എന്ന കഥാപാത്രം മോശമായി എന്നല്ല.
കുറ്റം പറയണമെങ്കില്‍: വിഷ്വലുകള്‍ ഒന്നുകൂടെ മനോഹരമാക്കാമായിരുന്നു. നല്ലൊരു BGM ഒരു ലെവല്‍ കൂടെ ഉയര്‍ത്തുമായിരുന്നു. കൂടാതെ അവസാന സീനുകളില്‍ വന്നു പോയ സ്ത്രീ കഥാപാത്രം (പേരറിയില്ല) അത്ര ശരിയായില്ല. ജോജുവിന്റെ നല്ല കുറെ വര്‍ഷങ്ങള്‍ എന്തുകൊണ്ടു മലയാള സിനിമ നഷ്ടമാക്കി എന്നൊരു തോന്നല്‍ മനസ്സില്‍ തോന്നിപ്പോയി. പൊറിഞ്ചുവിന് ശേഷം നല്ലൊരു കരുത്തന്‍ റോള്‍. ഇതെന്റെ സിനിമ കണ്ട അനുഭവം മാത്രമാണ്.. റിവ്യൂ എഴുതാനൊന്നും ഞാനാളല്ല.’
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…