‘ദിലീപ് ഒന്നും ഇക്കാര്യത്തിൽ ഒരു ശതമാനം പോലും പങ്കാളിയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ – നടൻ ലാലിന്റെ ഓഡിയോ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുകയാണെന്ന് നടൻ ലാൽ, നടൻ ലാലിന്റെ പേരിലുള്ള ഒരു ഓഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അതിൽ, ഇക്കാര്യത്തിൽ ദിലീപ് ഒന്നും ഒരു ശതമാനം പോലും പങ്കാളിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും ലാൽ വ്യക്തമാക്കുന്നു. ദിലീപിനെയൊക്കെ കൃത്യമായി അറിയാവുന്നതാണെന്നും
ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മാത്രം മതിയെന്നും ലാൽ വ്യക്തമാക്കുന്നു.

‘ദിലീപുമായിട്ട് എത്രയോ കാലങ്ങളായിട്ട് നമുക്ക് പരിചയമുള്ളതാണ്. ദിലീപ് ആവശ്യമില്ലാതെ ക്രൂശിക്കപ്പെടുന്നത് കാണുമ്പോൾ നമുക്ക് സങ്കടമുണ്ട്. അത് തീർച്ചയായിട്ടും സങ്കടമുള്ള കാര്യം തന്നെയാണ്. കാരണം, ദിലീപ് ഒന്നും ഇക്കാര്യത്തിന് അകത്ത് ഒരു ശതമാനം പോലും പാർട് ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നില്ലാന്ന് മാത്രമല്ല അല്ലായെന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നുണ്ട്. കാരണം ദിലീപിനെയൊക്കെ നമുക്ക് കൃത്യമായിട്ട് അറിയാവുന്നതാണ്. ദിലീപ് ഒരു കാര്യം ചെയ്യണമെങ്കിൽ ഇത്രയും വൃത്തികെട്ട ഹീനമായ ഒരു രീതിയിലേക്ക് പോകില്ലെന്ന് ചിന്തിക്കാൻ സാമാന്യബുദ്ധി മാത്രം മതി. അയാളെ വെറുതെ ഇട്ടിട്ട്, ഇതൊക്കെ സെലിബ്രിറ്റീസ് ആയി പോയതു കൊണ്ട്. അസൂയ ഉണ്ട്, ദിലീപിന്റെ വളർച്ചയിൽ അസൂയ ഉണ്ട്, സിനിമയിൽ തിരക്കായിട്ട് ഇരിക്കുന്ന എല്ലാവരുടെ നേരെയും അസൂയ ഉണ്ട്. അസൂയയും കുശുമ്പും കാര്യങ്ങളുമൊക്കെ. ഒരു സിനിമ വൻ വിജയമാണെന്ന് കേട്ട് കഴിഞ്ഞാൽ മറ്റ് സിനിമാക്കാരുടെ ഉള്ളിൽ ഒരു ഡൾനെസ് വരും. അത് നല്ല പടമാണെന്ന് അവര് അംഗീകരിക്കുക ഒക്കെ ചെയ്യും. പക്ഷേ, മനുഷ്യരാണ്. അപ്പോൾ ഒരാളുടെ വളർച്ച കാണുമ്പോൾ അസൂയയും കാര്യങ്ങളുമൊക്കെ ഉണ്ടാകും. ആ ഒരു അംശമാണ് ഇപ്പോൾ എടുത്തിട്ട് എല്ലാവരും ദിലീപിന് നേരെയും. ദിലീപിന് നേരെ മാത്രമല്ല, സിനിമ ഇൻഡസ്ട്രിയിലുള്ള പലരും ഇതിന് പിറകിലുണ്ട് എന്ന് കേൾക്കുമ്പോൾ സങ്കടമുണ്ട്, ശരിക്കും.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു. പരിശോധനയ്ക്ക് അയച്ചത് രണ്ടു ഫോണുകൾ മാത്രമാണ്. കോടതി ആവശ്യപ്പെട്ടതു പോലെ ആറു ഫോണുകളും തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago