നടൻ ജോജു ജോർജിന് ഒപ്പം അനശ്വര രാജനും പ്രധാനവേഷത്തിൽ എത്തുന്ന അവിയൽ സിനിമയുടെ ട്രയിലർ എത്തി. സിനിമയുടെ രണ്ടാമത്തെ ട്രയിലറാണ് എത്തിയത്. പോക്കറ്റ് എസ്ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ ആണ് ചിത്രത്തിന്റെ നിർമാണം. ഷാനിൽ ആണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.
പുതുമുഖമായ സിറാജുദ്ദീൻ, കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിനു ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന സംഗീതത്തിനോട് അതിയായ സ്നേഹമുള്ള ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണൻ എന്ന ആ വ്യക്തിയുടെ ജീവിതത്തിലെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിതകഥ അച്ഛൻ – മകൾ സംഭാഷണത്തിലൂടെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവരാണ്. പ്രധാന ലൊക്കേഷനുകൾ കണ്ണൂർ, ഗോവ, കൊടൈക്കനാൽ എന്നിവിടങ്ങളിൽ ആയിരുന്നു. ചിത്രത്തിന്റെ എഡിറ്റിംഗ് റഹ്മാൻ മുഹമ്മദ് അലി, ലിജോ പോൾ എന്നിവരാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…