മമ്മൂക്കയെ നായകനാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. ‘മാമാങ്ക’വുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് ഓസ്‌കര്‍ ജേതാവായ മലയാളി സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. മാമാങ്കവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ വിശ്വസിക്കാവുന്നതാണെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. ട്വീറ്ററിലൂടെയാണ് റസൂൽ പൂക്കുട്ടി ഈ കാര്യം വ്യക്തമാക്കിയത്. 2018 താൻ വായിച്ച തിരക്കഥകളിൽ ഏറ്റവും മികച്ച തിരകഥകളിൽ ഒന്നാണ് മാമാങ്കം. അന്തർദേശീയ തലത്തിൽ മലയാള സിനിമയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സാധ്യതകളും മാമാങ്കത്തിനുണ്ട്. അത്തരമൊരു സിനിമ ഇത്തരത്തിൽ അവസാനിച്ചതിൽ സങ്കടമുണ്ടെന്നും റസൂൽ കുറിച്ചു.
മുന്നറിയിപ്പൊന്നുമില്ലാതെ യുവനടന്‍ ധ്രുവിനെ ‘മാമാങ്ക’ത്തില്‍ നിന്ന് മാറ്റിയത് വൻ വിവാദമായിരുന്നു. ഇതിനുപിന്നാലെ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ളയെ കണ്ണൂരില്‍ ആരംഭിച്ച മൂന്നാം ഷെഡ്യൂളില്‍ നിന്ന് നിർമ്മാതാവ് ഒഴിവാക്കി. ആദ്യ രണ്ട് ഷെഡ്യൂളുകളും സജീവ് പിള്ളയാണ് സംവിധാനം ചെയ്തത്. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ സംവിധാനം ചെയ്യുന്നത് എം പത്മകുമാറാണ്. തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് സജീവ് പിന്നീട് മുഖ്യമന്ത്രിക്ക് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിരുന്നു. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…