അന്ന് സൗന്ദര്യയ്ക്ക് പകരമാണ് നന്ദിനി നായികയായി എത്തിയത്

മലയാളികള്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രം. സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസനായിരുന്നു. മോഹന്‍ലാലിന്റെ സാഗര്‍ കോട്ടപ്പുറം എന്ന കഥാപാത്രത്തേയും പ്രേക്ഷകര്‍ മറക്കില്ല. നന്ദിനി ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ആദ്യം നായികയാക്കാന്‍ തീരുമാനിച്ചത് നന്ദിനിയെ ആയിരുന്നില്ല.

നടി സൗന്ദര്യയെ ആണ് ആദ്യം ചിത്രത്തില്‍ നായികയാകാന്‍ തീരുമാനിച്ചിരുന്നത്. തമിഴിലും തെലുങ്കിലും കന്നഡത്തിലും തിരക്കുള്ള നായികയായിരുന്നു ആ സമയത്ത് സൗന്ദര്യ. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സൗന്ദര്യയ്ക്ക് ആ ഓഫര്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ല. സൗന്ദര്യയുടെ പകരക്കാരി ആയിട്ടാണ് നന്ദിനി ചിത്രത്തില്‍ എത്തിയത്. അതേ സമയം ചിത്രത്തില്‍ സൗന്ദര്യ ആയിരുന്നെങ്കില്‍ സിനിമ കുറച്ചു കൂടി നന്നായിരുന്നേനെ എന്നാണ് ചിലരുടെ അഭിപ്രായം. നന്ദിനിക്ക് ഡബ്ബ് ചെയ്യവേ താന്‍ ഡബ്ബിംഗ് കണ്‍സോളിലിരുന്ന് കരഞ്ഞു പോയെന്ന് ഭാഗ്യലക്ഷ്മി ഒരിക്കല്‍ പറഞ്ഞിരുന്നു. അത്രയ്ക്ക് വികലമായിരുന്നത്രേ അവരുടെ ലിപ്പിംഗ്. മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളെ അക്ഷരം തെറ്റാതെ ശബ്ദാഭിനേതാക്കള്‍ എന്നു തന്നെ വിളിക്കണം. നടിമാരുടെ മോശം പ്രകടനം രക്ഷപ്പെടുത്തിയെടുക്കുന്നത് ശബ്ദം കൊടുക്കുന്നവരാണ് എന്നായിരുന്നു ഒരാളുടെ അഭിപ്രായം.

‘അയാള്‍ കഥയെഴുതുകയാണ്’ എന്ന പടത്തിനു വേണ്ടി വിളിച്ചപ്പോ തമിഴില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗ് തീരാത്തതു കൊണ്ട് ഇവിടെ പെട്ടെന്ന് പടം തുടങ്ങണം എന്നതും കാരണം ഓഫര്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് സൗന്ദര്യ പിന്നീട് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീടും ഏതോ ഒരു പടത്തിനു വേണ്ടി വിളിച്ചപ്പോഴും തമിഴ് സിനിമയിലെ ലോങ്ങ് ഷോഡ്യൂള്‍ കൊണ്ട് പറ്റിയില്ല. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയില്‍ നായികയെ അന്വേഷിച്ചപ്പോള്‍ മോഹന്‍ലാല്‍ തന്നെ ആണ് വീണ്ടും സൗന്ദര്യയുടെ കാര്യം പറഞ്ഞു. ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന ഒരു പടത്തില്‍ ആയിരുന്നു സൗന്ദര്യ. അവര്‍ ഭാഗ്യരാജിനോട് പറഞ്ഞു അവര്‍ വിളിച്ചിട്ട് രണ്ടു വട്ടം പോകാന്‍ പറ്റിയില്ല ഈ പ്രാവിശ്യം എങ്കിലും നോ പറയാന്‍ പറ്റില്ല. ഭാഗ്യരാജ് പത്ത് ദിവസം കൊണ്ട് മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു സൗന്ദര്യയുടെ എല്ലാ കോമ്പിനേഷന്‍ സീനും എടുത്ത് തീര്‍ത്തു. അങ്ങനെ മലയാളത്തില്‍ അഭിനയിക്കാന്‍ സാധിച്ചു. മലയാളത്തില്‍ രണ്ടു പടത്തിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും എക്കാലവും ഓര്‍മിക്കപെടാന്‍ ഉള്ള രണ്ട് ചിത്രങ്ങളിലാണ് അവര്‍ അഭിനയിച്ചത്. രണ്ടായിരത്തി നാലില്‍ ഒരു വിമാനാപകടത്തില്‍ സൗന്ദര്യ മരണപ്പെടുകയായിരുന്നു. നല്ല ഒരുപാട് കഥാപാത്രങ്ങളെ തിരശ്ശീലയില്‍ അനശ്വരമാക്കിയിട്ടാണ് നടി പോയത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago