Categories: Malayalam

അയ്യപ്പൻ നായരായി സച്ചി ആദ്യം മനസ്സിൽ കണ്ടിരുന്നത് മോഹൻലാലിനെ ;പിന്നീട് ബിജു മേനോൻ എത്താൻ കാരണം…

റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. തൃശൂർ ജൂബിലി ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. 48 വയസ്സായിരുന്നു. രണ്ട് ദിവസം മുൻപ് ആശുപത്രിയിൽ അഡ്‌മിറ്റായ സച്ചിക്ക് നടുവിന് രണ്ടു സർജറികൾ ആവശ്യമായിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ സർജറിക്കായി അനസ്‌തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം.

അതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിക്കുന്നിലായിരുന്നു . വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തി പോന്നത്.
അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് ജ സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും. മുണ്ടൂർ മാടൻ എന്ന അയ്യപ്പൻ നായരായി ബിജുമേനോനും കോശി ആയി പൃഥ്വിരാജും വേഷമിട്ടു. ചിത്രത്തിന്റെ തിരക്കഥ എഴുതി പൂർത്തിയായപ്പോൾ അയ്യപ്പൻ നായരായി സച്ചി മനസ്സിൽ കണ്ടിരുന്നത് മോഹൻലാലിനെ ആയിരുന്നു എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. എന്നാൽ മോഹൻലാലിന്റെ താരമൂല്യം ആ കഥാപാത്രത്തിന് ഒരു തടസ്സമാകുമെന്ന് സച്ചി മനസ്സിലാക്കി.


ബിജു മേനോന് ആ കഥാപാത്രത്തോട് നീതിപുലർത്താൻ പറ്റുമെന്നും അദ്ദേഹത്തിനു തോന്നി. സിനിമയുടെ ചിത്രീകരണം പൂർത്തിയായപ്പോൾ അത് സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. സാധാരണ ഒരു പ്രൊജക്ടുമായി മോഹൻലാലിനെ സമീപിക്കാൻ തനിക്ക് താൽപര്യമില്ല എന്നും മോഹൻലാൽ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം ആയിരിക്കണം തന്റെ സംവിധാനത്തിൽ ഒരുങ്ങുന്നതെന്നും സച്ചി പറഞ്ഞിരുന്നു. എന്നാൽ ആ കഥാപാത്രം പൂർത്തിയാക്കാൻ സാധിക്കാതെ അദ്ദേഹം വിട പറഞ്ഞു. അദ്ദേഹം പറയാതെ പോയ ആ കഥ ഒരു തീരാ നഷ്ടമായി സിനിമാ ലോകത്തിൽ അവശേഷിക്കും.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago