Categories: Malayalam

പൃഥ്വിരാജ് നായകനാകുന്ന അയ്യപ്പൻ അടുത്ത വർഷം തുടങ്ങും,ചിത്രം സംസാരിക്കുന്നത് അയ്യപ്പനിലെ മാനവികതയെ കുറിച്ച്:ശങ്കർ രാമകൃഷ്ണൻ

*#ShankerRamakrishnan abt #Ayyappan film*
പൃഥ്വിരാജിനെ നായകനാക്കി താങ്കൾ എഴുതി സംവിധാനം ചെയ്യുന്ന അയ്യപ്പൻ എന്ന പ്രോജക്ട് എന്നു തുടങ്ങും..?

തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് പതിനെട്ടാം പടി.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള പുതുമുഖ താരങ്ങൾ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ,ഉണ്ണി മുകുന്ദൻ ഉൾപ്പെടെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ആദ്യ ഷോ മുതൽ തന്നെ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത് .ഇതിനിടെ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ അയ്യപ്പനെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദ്ദേഹം.

കഴിഞ്ഞ മൂന്നു വർഷമായി ആ പ്രോജക്ടിന്‍റെ എഴുത്തുജോലികളിലും മറ്റുമായിരുന്നു. അതു വലിയ കാൻവാസിലുള്ള സിനിമയാണ്. വലിയ കാലഘട്ടത്തിനു മുന്പുള്ള കഥയാണത്. എപിക് സിനിമയാണത്. അതിന്‍റെ പണികൾ നടക്കുന്നു. അടുത്തവർഷം മധ്യത്തോടെയാവും അതു തുടങ്ങുക. ഐതീഹ്യങ്ങൾക്കും കെട്ടുകഥകൾക്കുമപ്പുറത്ത് ദൈവങ്ങളിലും മനുഷ്യരുണ്ട്. നമ്മളെ ഇൻസ്പയർ ചെയ്യുന്നത് അതാണല്ലോ. ജീസസ് ക്രൈസ്റ്റിനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അല്ലെങ്കിൽ കൃഷ്ണനെ നമ്മൾ ദൈവമെന്നു വിളിക്കുന്പോഴും അവരിൽ ഒരു ഹ്യൂമനിസമുണ്ട്. എന്നുപറഞ്ഞതുപോലെ നമ്മൾ ഇപ്പോൾ ആരാധിക്കുന്ന അയ്യപ്പൻ എന്ന ആരാധനാമൂർത്തിയിലും ഒരു ഹ്യൂമനുണ്ട്. അത് എന്താണെന്നുള്ളതാണു സിനിമ. പൂർണമായും വ്യത്യസ്തമായ ഒരു വ്യാഖ്യാനമായിരിക്കും അത്,ശങ്കർ രാമകൃഷ്ണൻ പറയുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago