Categories: Malayalam

അയ്യപ്പനും കോശിയും ഹിന്ദിലേക്ക് ! ചിത്രം നിർമ്മിക്കുന്നത് ബോളിവുഡ് സൂപ്പർ താരം ജോൺ അബ്രാഹം !

പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാളം ഇൻഡസ്ട്രിയിൽ വൻവിജയമായി തീർന്ന ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
ചിത്രത്തിന്റെ ഹിന്ദി റീമേക്ക് റൈറ്റ്‌സ് ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത നടൻ ജോൺ അബ്രാഹം സ്വന്തമാക്കിയിരിക്കുകയാണ് . ജോണിന്റെ പ്രൊഡക്ഷൻ കമ്പനിയായ ജെ എ എന്റർടൈന്മെന്റ്‌സ് ചിത്രം നിർമിക്കും. മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

നേരത്തെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റൈറ്റ്സും വിറ്റ് പോയിരുന്നു.
ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ നായകന്മാരായി എത്തുന്നത് ശശി കുമാറും ശരത്കുമാറും ആണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ പറ്റിയുള്ള വാർത്തകളും പുറത്ത് വരുന്നുണ്ട്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സ്‌ അവകാശം സ്വന്തമാക്കിയിരിക്കുന്ന ചിത്രത്തിൽ കോശിയുടെ റോളിൽ റാണ ദഗുബാട്ടിയും അയ്യപ്പൻ നായരുടെ റോളിലേക്ക് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയുമാണ് എത്തുന്നത്. ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ലെങ്കിലും റാണ ദഗുബാട്ടി ഇതിനോടകം കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തിയ അയ്യപ്പനും കോശിയിലെ രണ്ടു കഥാപാത്രങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.


അനാർക്കലി എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

6 hours ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago