Categories: MalayalamReviews

വിപ്ലവകരമായ യാഥാർഥ്യത്തിന്റെ നേർക്കാഴ്ച | ബി ടെക്ക് റീവ്യൂ

കേരളത്തിൽ ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ വന്നു വീഴുന്നത് ഏതെങ്കിലും ഒരു ബി ടെക്ക്കാരന്റെ തലയിലായിരിക്കുമെന്ന് തമാശരൂപേണ പലരും പറയാറുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പലർക്കും അറിയുകയുമില്ല. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലെ ഷറഫുദ്ധീന്റെ ഒരൊറ്റ ഡയലോഗ് കൊണ്ട് തന്നെ ബി ടെക്ക്കാരെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെ മാറിയിട്ടുണ്ട്. ഇപ്പോഴിതാ ആ കാഴ്ചപ്പാടുകൾക്ക് കൂടുതൽ നിറമേകി ഒരു മനോഹര ചിത്രം കൂടി. ദീർഘകാലം വി കെ പ്രകാശിന്റെ അസ്സോസിയേറ്റ് ആയിരുന്ന മൃദുൽ നായർ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ബി ടെക്ക് കേവലമൊരു ക്യാമ്പസ് ചിത്രമല്ല. മറിച്ച് സംവിധായകൻ ആ ക്യാമ്പസിനെ പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുകയാണ്. കൈ വെക്കാൻ ഒന്നു ഭയക്കുന്ന പ്രമേയവും അതിന്റെ മനോഹരമായ അവതരണവും കൊണ്ട് വേറിട്ട് നിൽക്കുകയാണ് ബി ടെക്ക് എന്ന ഈ ചിത്രം. ഒരു നവാഗതന്റെ ആശങ്കകൾ മൃദുൽ നായർ എന്ന സംവിധായകനിൽ അധികം ദർശിക്കുന്നില്ല. ചില ക്ലിഷേകളെല്ലാം ഇടയിൽ കയറിവന്നെങ്കിലും അതിന്റെ അവതരണ രീതിയെ പ്രേക്ഷകന് ഇഷ്ടപ്പെടുന്ന രീതിയിൽ മികവാർന്നതാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

 

ബാംഗ്ലൂർ ലൈഫ് എന്നു പറയുമ്പോൾ തന്നെ അത് അനുഭവിച്ചിട്ടുള്ളവർക്ക് ഒരു ഗൃഹാതുരത്വവും അനുഭവിച്ചിട്ടില്ലാത്തവർക്ക് ആഘോഷത്തിന്റെ ഒരു പ്രതീതിയും ഉയർത്തുന്നു. എന്നാൽ ഇതിന് രണ്ടിനുമിടയിൽ അറിയാതെ പോകുന്ന ചില യാഥാർഥ്യങ്ങളുമുണ്ട്. ആ ഒരു ദിശയിലേക്കാണ് ബി ടെക്ക് പ്രേക്ഷകരെ കൊണ്ടു പോകുന്നത്. ഗംഭീരമായ ഒരു ഇൻട്രോയാണ് ആസിഫ് അലി അവതരിപ്പിക്കുന്ന ആനന്ദ് സുബ്രമണ്യം എന്ന പരുക്കൻ കഥാപാത്രത്തിന് നൽകിയിരിക്കുന്നത്. പരുക്കൻ കഥാപാത്രമാണെങ്കിലും പ്രേക്ഷകനെ രസിപ്പിക്കുവാനും ആസിഫ് അലിക്ക് ആനന്ദ് സുബ്രഹ്മണ്യത്തിലൂടെ സാധിക്കുന്നുണ്ട്. ഇത്ര മാസ്സ് സ്റ്റൈലിഷ് ലുക്കിൽ ആസിഫ് അലിയെ പ്രേക്ഷകർ ഇന്നേവരെ കണ്ടിട്ടുണ്ടാകില്ല. എട്ട് വർഷത്തോളമായി ബി ടെക്ക് പാസ്സ് ആകാൻ കഴിയാതെ നടക്കുന്ന ഒരു വ്യക്തിയാണ് ആനന്ദ്. ആഘോഷം മാത്രമാണ് ബാഗ്ലൂർ ലൈഫെന്ന് കരുതുന്ന പലർക്കുമുള്ള ഒരു യാഥാർഥ്യത്തിന്റെ കാഴ്ചകൾ കൂടിയാണ് ചിത്രം. രസകരമായ നിരവധി സന്ദർഭങ്ങൾ കൊണ്ട് സമ്പന്നമായ ആദ്യ പകുതിയിൽ നിന്നും വ്യത്യസ്തമായി ചിത്രത്തിന്റെ രണ്ടാം പകുതി കുറച്ചു ഗൗരവഭാവം കൈവരിക്കുന്നുണ്ട്. ചിത്രത്തിന്റെ കാതൽ എന്നു പറയുന്നതും അവിടെ തന്നെയാണ്. മുസ്ലിം ആയതു കൊണ്ട് മാത്രം തീവ്രവാദിയായി ഒരാളെ മുദ്രകുത്തുന്ന സമൂഹത്തിന് ഉള്ള ഒരു മറുപടിയാണ് രണ്ടാം പകുതിയെ താങ്ങിനിർത്തുന്ന ശക്തി.

താരനിരയാൽ സമ്പുഷ്ടമായ ചിത്രത്തിലെ ഓരോ അഭിനേതാക്കളും അവരുടെ കഥാപാത്രങ്ങളെ മറ്റുള്ളവരിൽ നിന്നും എങ്ങനെ ഒരു പടി മുന്നിൽ നിർത്താൻ സാധിക്കുമെന്ന സഫലമായ ഒരു പ്രയത്നത്തിലാണ്. നായികയായി എത്തിയ അപർണ ബാലമുരളിക്ക് താരതമ്യേനെ പ്രാധാന്യം കുറവാണ് ചിത്രത്തിൽ. അതിൽ കൂടുതൽ പ്രാധാന്യം നിരഞ്ജന അനൂപ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനുണ്ട്. പക്ഷേ കൈയ്യടികൾ കൂടുതൽ കിട്ടിയത് അർജുൻ അശോകൻ അവതരിപ്പിച്ച ആസാദ് എന്ന കഥാപാത്രത്തിനാണ്. നിഷ്കളങ്കനും ബുദ്ധിമാനുമായ ആ കഥാപാത്രത്തെ പൂർണമായ രീതിയിൽ തന്നെ ഉൾക്കൊണ്ട് അവതരിപ്പിക്കുവാൻ അർജുന് സാധിച്ചു. രണ്ടാം പകുതിയിൽ നിറഞ്ഞു നിൽക്കുന്ന പ്രകടനമാണ് അനൂപ് മേനോന്റെ കഥാപാത്രത്തിന്റേത്. അതു മനോഹരമാക്കുവാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്. ഷാനി, സൈജു കുറുപ്പ്, അലൻസിയർ, ശ്രീനാഥ് ഭാസി, അജു വർഗീസ്, ജാഫർ ഇടുക്കി എന്നിങ്ങനെയുള്ള വമ്പൻ താരനിര അവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വിധം അവതരിപ്പിക്കുന്നതിൽ നേടിയ വിജയം അഭിനന്ദനാർഹമാണ്

വിപ്ലവകരമായ ഒരു പ്രമേയവും അതിന്റെ അച്ചടക്കമാർന്ന അവതരണവും തന്നെയാണ് ബി ടെക്കിനെ വ്യത്യസ്തമാക്കുന്നത്. രാമകൃഷ്ണ ജെ കുളൂരും മൃദുൽ നായരും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകന്റെ പൾസറിഞ്ഞാണ് തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും ക്ലൈമാക്സിൽ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു രീതിയിലേക്ക് ചെന്നെത്താൻ സാധിച്ചില്ല എന്നത് ഒരു കുറവ് തന്നെയാണ്. ബാംഗ്ലൂരിന്റെ സൗന്ദര്യത്തെ മനോഹരമായി ഒപ്പിയെടുത്ത മനോജ് കുമാറിന്റെ ക്യാമറയും രാഹുൽ രാജിന്റെ സംഗീതവും പ്രേക്ഷകർക്ക് നല്ലൊരു സിനിമാനുഭവം സമ്മാനിച്ചു. മഹേഷ് നാരായണന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ എല്ലാം പൂർണം. അവതരണവും പ്രമേയവും പ്രകടനവുമെല്ലാം കൊണ്ട് പ്രേക്ഷകർക്കായി ധനനഷ്ടമോ സമയനഷ്ടമോ തീർക്കില്ലാത്ത ഒരു ചിത്രം തന്നെയാണ് ബി ടെക്ക്. ടോറന്റിലെ വാഴ്ത്തലുകളല്ല മറിച്ച് തീയറ്ററുകളിലെ വാഴ്ത്തലുകൾക്കാണ് ഈ ചിത്രം അർഹത കൈവരിച്ചിരിക്കുന്നത്.
 

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago