Categories: NewsTelugu

ചൈനയിലും ബോക്സ് ഓഫീസ് കീഴടക്കാൻ ബാഹുബലി എത്തുന്നു; ദംഗൽ റെക്കോർഡ് തകർക്കുമോ?

ഇന്ത്യയിലെ തന്നെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ഒന്നായ ബാഹുബലി 2 ചൈനയിൽ പ്രദർശനത്തിന് ഒരുങ്ങുന്നു.2015 ഏപ്രിൽ 10ന് തീയറ്ററുകളിലെത്തിയ Arka Media Worksന്റെ ബാനറിൽ s.s രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ബിഗിനിംഗ് ബ്ലോക്ക് ബസ്റ്റർ ഹിറ്റുകളിൽ ഒന്നായി മാറിയിരുന്നു.പ്രഭാസ്,അനുഷ്ക ഷെട്ടി ,റാണാ ദഗുപതി തമന്ന,സത്യരാജ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ റെക്കോർഡുകൾ എല്ലാംമറികടന്നാണ്‌ ചിത്രം റിലീസ് ചെയ്തത്. തെലുങ്ക് ഭാഷയിൽ ചിത്രികരിച്ച ചിത്രം തമിഴ്,മലയാളം ,ഹിന്ദി ,തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി ആയിരം കോടിയിലെത്തിയ ചിത്രം ബാഹുബലി രണ്ടാംഭാഗം ആയിരുന്നു. കളക്ഷൻ കാര്യത്തിൽ മുന്നിലുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങളെ എല്ലാം മറികടന്നുകൊണ്ടായിരുന്നു ബാഹുബലി 2 കുതിച്ചത്. എല്ലാ സ്ഥലങ്ങളിൽ നിന്നുമായി ഏകദേശം 2000 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിച്ചിരുന്ന ബാഹുബലി 2 ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
കഴിഞ്ഞ വർഷം അവസാനം ജപ്പാനിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്തു മൂന്ന് മാസമായെങ്കിലും ഇപ്പോഴും പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ബാഹുബലി ആദ്യ ഭാഗത്തിന് 800 കോടി അടുത്തായിരുന്നു കളക്ഷൻ. ഇന്ത്യൻ സിനിമകൾക്ക് എപ്പോഴും മികച്ച സ്വീകാര്യത നൽകുന്ന ചൈനയിൽ ആമിർ ഖാന്റെ ദങ്കൽ 1000 കോടിയോളം രൂപയാണ് വാരികൂട്ടിയത്. അതിനോടൊപ്പം സൽമാൻ ഖാന്റെ ബജ്‌രംഗി ഭായിജാൻ മികച്ച കളക്ഷൻ റെക്കോർഡ് നേടി മുന്നേറുകയാണ്.
എപ്പോഴും നല്ല സിനിമയെ സ്വീകരിക്കുന്ന ചൈനയിലെ ആരാധകർ ബാഹുബലി രണ്ടാംഭാഗം മികച്ച സ്വീകാര്യതയോടെ ഏറ്റെടുക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചൈനയിൽ പ്രദർശനാനുമതിയുമായി സെൻസറിങ് പൂർത്തിയായെങ്കിലും റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago