ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നും നടിമാരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി പ്രത്യേക അജണ്ടയുമായി പ്രവര്‍ത്തിക്കുകയാണെന്നും നടന്‍ ബാബുരാജ് ആരോപിച്ചു.
ബാബുരാജിനെതിരേ ഇന്നലെ നിശിതവിമര്‍ശനവുമായി ഡബ്ല്യുസിസി അംഗങ്ങള്‍ രംഗത്തുന്നിരുന്നു. ഇതിനു മറുപടിയായിട്ടാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ സംസാരിച്ചത്.
താന്‍ ആക്രമിപ്പിക്കപ്പെട്ട നടിയെ അപമാനിച്ചിട്ടില്ല. അവരുടെ അവസ്ഥയെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്ന് പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. അര്‍ത്ഥമറിയാത്തിനാല്‍ പാര്‍വതി അത് തെറ്റിദ്ധരിച്ചതാകാമെന്നും ബാബുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
‘ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. ആക്രമിക്കപ്പെട്ട നടിയക്കു വേണ്ടിയല്ല ഡബ്ല്യുസിസിയുടെ നീക്കങ്ങള്‍. ഡബ്‌ള്യുസിസിയ്ക്കു പിന്നില്‍ അജണ്ടയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍ നിന്ന് അകറ്റുകയാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ട് സംഘടന വലുതാക്കാന്‍ ഞങ്ങളില്ലെന്നും താനും സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണെന്നും’ ബാബുരാജ് പറഞ്ഞു.
വനിതാ സംഘടനയില്‍ ഉള്ളവരെ മോഹന്‍ലാല്‍ നടിമാര്‍ എന്ന് വിശേഷിപ്പിച്ചതില്‍ തെറ്റില്ല.
എന്റെ ഭാര്യയും നടിയാണ്. നടിയെ നടിയെന്നല്ലാതെ എന്തു വിളിക്കും. വക്കീലിനെ വക്കീലെന്നല്ലേ വിളിക്കാനാവൂ. അതുപോലെ തന്നെ.
ത്യാഗം സഹിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. ഡബ്ല്യുസിസി ഉന്നയിച്ചിരിക്കുന്ന ആരോപണത്തോട് അമ്മ പ്രതികരിക്കുമെന്നും എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ബാബുരാജ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…