നടന്‍ ബാലയുടെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ബാല തന്നെ വിവാഹ റിസപ്ഷനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബാലയുടെ വിവാഹ റിസപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് പുറത്തു വന്നിരിക്കുകയാണ്. ഡോക്ടറായ എലിസബത്താണ് വധു. ബാല തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ബാല എലിസബത്തിന് കാറിന്റെ താക്കോല്‍ നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓറഞ്ച് നിറമുള്ള ഓഡിയാണ് സമ്മാനമായി നല്‍കിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ”അതെ, നാളെയാണ് ആ ദിവസം. ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ടാണ് ബാല വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു ബാല വിവാഹിതനായി എന്ന വാര്‍ത്ത ആദ്യം പുറത്തു വന്നത്. വീഡിയോയില്‍ ബാലയുടെ ഭാര്യ എന്ന് പറഞ്ഞാണ് ശ്രീശാന്ത് എലിസബത്തിനെ പരിചയപ്പെടുത്തിയത്. പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരനാണ് ബാല. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം 2019ല്‍ വേര്‍പെടുത്തിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ട ബാലയും അമൃത സുരേഷും പ്രണയത്തിലാവുകയും പിന്നീട് 2010ല്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ആയിരുന്നു താമസിച്ചിരുന്നത്. 2019ല്‍ ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവര്‍ക്കും അവന്തിക എന്ന മകളുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…