കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. എന്നാൽ എന്നാൽ ചില വ്യക്തികൾക കുടുംബങ്ങളിൽ എത്താൻ സാധിക്കാതെ പലയിടങ്ങളിലും പെട്ടുപോയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു താരമാണ് ബാല. ബാലയുടെ അച്ഛനും അമ്മയും ചെന്നൈയിൽ പെട്ട് പോയപ്പോൾ ബാല കേരളത്തിലാണ്.
ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.
ഇപ്പോൾ ബാലയെ തേടി മോഹൻലാലിന്റെ ഫോൺ കോൾ എത്തിയിരിക്കുകയാണ്. മോഹൻലാൽ എന്ന മനുഷ്യന്റെ ഫോൺ കോൾ പകർന്നു തന്ന ആശ്വാസവും ധൈര്യവും വളരെ വലുതാണ് എന്നാണ് ബാല പറയുന്നത്. തന്റെ വിശേഷങ്ങൾ എല്ലാം ചോദിച്ചതിനു ശേഷം തന്റെ അച്ഛനുമമ്മയും ഇവിടെയാണ് എന്ന് മോഹൻലാൽ ചോദിച്ചു എന്നും അത് മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം ആണെന്നും ബാല പങ്കുവെക്കുന്നു. അത് തന്റെ മനസ്സിനെ സപ്ര്ശിച്ചു എന്നും അവര്‍ സുഖമായി ഇരിക്കുന്നോ എന്നും കൂടി അദ്ദേഹം ചോദിച്ചപ്പോൾ തന്റെ മനസ്സിലെ വികാരം തന്നെയാണ് അദ്ദേഹത്തിന്റെ ചോദ്യത്തിലൂടെ പുറത്തു വന്നതെന്നും തോന്നി എന്നും ബാല പറയുന്നു. അച്ഛനെയും അമ്മയെയും വിട്ടിരിക്കുന്നതിലുള്ള വിഷമം ലാലേട്ടൻ വിളിച്ചപ്പോൾ കുറച്ചെങ്കിലും കുറഞ്ഞെന്നും തന്റെ മനസ്സിന് ധൈര്യം ലഭിച്ചെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ എന്ന സൂപ്പർ താരമല്ല പകരം ഒരു പച്ച മനുഷ്യനെയാണ് ആ സംസാരത്തിലൂടെ താൻ അറിഞ്ഞതെന്നും ബാല കൂട്ടിച്ചേർത്തു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…