Categories: ActorCelebritiesNews

‘ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു, ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്’: ഓഡിയോയുമായി ബാല

തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനു വേണ്ടി നടന്‍ ബാല ഇടപെട്ടുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നടന്‍ അമൃത സുരേഷും ബാലയും വിവാഹമോചിതരാവുന്ന സമയത്ത് മോന്‍സണൊപ്പമാണ് ബാല എത്തിയത് എന്നായിരുന്നു അഭിഭാഷകന്റെ വാക്കുകള്‍ ബാലയുടെ രണ്ടാം വിവാഹത്തിന്റെ വിരുന്നിലും മോന്‍സണ്‍ പങ്കെടുത്തിരുന്നു. അതേസമയം മോന്‍സണ്‍ തന്റെ അയല്‍ക്കാരനാണ് അതില്‍ കൂടുതല്‍ മറ്റൊന്നുമില്ല എന്നാണ് ബാല പറയുന്നത്. തന്നെ കുറിച്ചുള്ള ആരോപണം ഉന്നയിച്ചവരെ കുറിച്ച് ചില സംശയങ്ങളുണ്ടായിരുന്നു. അതിന് വ്യക്തത കിട്ടിയത് ഇപ്പോഴാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാല. ഫെയ്സ്ബുക്ക് വീഡിയോയിലാണ് ബാലയുടെ പ്രതികരണം.

ബാലയുടെ വാക്കുകള്‍

രണ്ട് ദിവസമായി കേരളത്തില്‍ ഭയങ്കര വിവാദ ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഞാന്‍ ചെന്നൈയിലാണ്. മുഴുവന്‍ കാര്യങ്ങളും എനിക്കറിയില്ല. എന്നെ കൊണ്ട് കഴിയുന്ന വിശദീകരണം ഞാന്‍ കൊടുത്ത് കഴിഞ്ഞതാണ്. എന്നാലും മനസില്‍ ചെറിയ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഒരു അയല്‍ക്കാരന്റെ കാര്യത്തില്‍ യാതൊരു ബന്ധവുമില്ലാത്ത എന്നെ എന്തിനാണ് ഉള്‍പ്പെടുത്തുന്നത്. ആരോ ഇതിന്റെ പുറകിലുണ്ടെന്ന് എനിക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിന് ക്ലാരിഫിക്കേഷന്‍ കിട്ടിയത് ഇപ്പോഴാണ്. അതിനാലാണ് ഈ വീഡിയോ ചെയ്യുന്നത്. ഒരു സിനിമ റിലീസ് ചെയ്യും മുന്‍പ് ട്രെയിലര്‍ ഇറങ്ങും. ഞാനൊന്നും മിണ്ടാതെ വായടച്ച് എങ്ങനെയെങ്കിലും ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ നില്‍ക്കുകയാണ്. ഞാന്‍ ഭീരുവല്ല സ്വയം നിശബദ്ത പാലിച്ചതാണ്.

ട്രെയിലര്‍ കാണിച്ച് തരട്ടെയെന്ന് പറഞ്ഞായിരുന്നു ബാല വോയ്‌സ് റെക്കോര്‍ഡ് കേള്‍പ്പിച്ചത്. സഹിക്കാന്‍ വയ്യാണ്ടായിരിക്കുന്നതെന്ന് വെച്ചാല്‍ ഇപ്പോള്‍ ഞങ്ങളുടെ ലൈഫിലെ ഏറ്റവും വലിയ പ്രശ്‌നം ആ വ്യക്തിയാണ്, ആദ്യ ഭാര്യയെ കുറിച്ച് ഒരു സ്ത്രീ ബാലയോട് പറഞ്ഞ വാക്കുകളായിരുന്നു ഇത്. ഞാനൊരു കാര്യം ഓപ്പണായി പറയട്ടെ, അദ്ദേഹത്തിന്റെ ഫ്രണ്ട് എന്നെ വന്ന് കണ്ടിരുന്നു.

ഒരു പ്രേംരാജ് എന്ന് ബാല പറയുന്നതും കേള്‍ക്കാം. അദ്ദേഹം അഡ്വക്കറ്റല്ലേയെന്ന് ചോദിക്കുന്നതും വോയ്‌സ് റെക്കോര്‍ഡിലുണ്ട്. ഞാനൊരു അച്ഛനാണ്, പിന്നെ വിളിയോട് വിളിയാണ് എന്നും ബാല പറയുന്നതാണ് ഓഡിയോ ക്ലിപ്പിലുള്ളത്. ഞാനൊരു പ്രതികാരത്തിനും പോയിട്ടില്ല. എല്ലാവരും നന്നായിരിക്കട്ടെയെന്ന ചിന്ത മാത്രമേയുള്ളൂ. മകളുടെ ഭാവി ഓര്‍ത്ത് എല്ലാം ഞാന്‍ വിട്ടുകൊടുക്കുകയാണ്. പൂര്‍ണമായും വിട്ടു കൊടുക്കുകയാണ്. അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയില്‍ ജീവിതം മുന്നോട്ട് പോകട്ടെ.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago